News - 2024

മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം ആക്രമിക്കാൻ ഐ‌എസ് ഭീകരർ പദ്ധതി തയാറാക്കിയിരിന്നുവെന്ന് സ്ഥിരീകരണം

സ്വന്തം ലേഖകന്‍ 27-12-2016 - Tuesday

ന്യൂഡൽഹി: കൊൽക്കത്തയിൽ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം ആക്രമിക്കാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ പദ്ധതിയിട്ടിരുന്നതായി വ്യക്തമായി. ഐഎസ് പ്രവർത്തകൻ എന്നു സംശയിക്കുന്ന മുഹമ്മദ് മൂസ്സയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ബംഗാളിലെ ബർദ്വാൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മുഹമ്മദ് മൂസ്സയെ എൻഐഎ പിടികൂടിയത്.

കൊൽക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തും മറ്റു കേന്ദ്രങ്ങളിലും ബ്രിട്ടൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഒട്ടേറെ സന്ദർശകർ വരാറുണ്ട്. ഇവരെ ആക്രമിച്ച് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു എഫ്ബിഐയുടെയും ബംഗ്ലാദേശിലെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെയും ഉദ്യോഗസ്ഥര്‍ മൊഹമ്മദ് മൂസയെ ചോദ്യം ചെയ്തിരുന്നു.

ജൂലൈയില്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന കൂട്ടക്കൊലയില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് ചോദ്യം ചെയ്യലില്‍ പ്രധാനമായും ആരാഞ്ഞത്. സിറിയയിലും ലിബിയയിലും ഐഎസിനെ അടിച്ചമർത്താൻ ബ്രിട്ടൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങൾ കൂട്ടു നിന്നതിനാൽ അവരുടെ പൗരന്മാരെ ആക്രമിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നു മുഹമ്മദ് മൂസ്സ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

കൊൽക്കത്തയിൽ റിപ്പോൺ റോഡിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തു മാത്രമല്ല സെൽദാ റെയിൽവേ‌സ്റ്റേഷൻ, പാർക്ക് സർക്കസ് തുടങ്ങി വിദേശികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിലെല്ലാം ആക്രമണം നടത്താനായിരുന്നു പദ്ധതി. ജമ്മു–കശ്മീരും ഡൽഹിയും സന്ദർശിച്ചശേഷം മൂസ്സ ബംഗാളിലെത്തിയപ്പോഴാണ് എൻഐഎ വലയിലായത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക