News - 2024

2016-ല്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചത് 4 മില്യണ്‍ തീര്‍ത്ഥാടകര്‍

സ്വന്തം ലേഖകന്‍ 31-12-2016 - Saturday

വത്തിക്കാൻ: 2016-ൽ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ നേതൃത്വം നൽകിയ വിവിധ പരിപാടികളിൽ പങ്കെടുത്തത് 40 ലക്ഷത്തോളം തീര്‍ത്ഥാടകര്‍. മാര്‍പാപ്പയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാനായി വത്തിക്കാൻ സൗജന്യമായി നൽകിയ ടിക്കറ്റുകളുടെ എണ്ണം പരിശോധിച്ചാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. 39,52,140 പേർ വത്തിക്കാനിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2015-ൽ 3.2 മില്യൺ സന്ദർശകരാണ് വത്തിക്കാനിൽ എത്തി മാർപാപ്പയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തത്. 2014-ൽ 5.9 മില്യൺ ആളുകൾ വത്തിക്കാനിലേക്ക് എത്തിയിരുന്നു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ഇതിലും കൂടുതൽ ആളുകൾ വത്തിക്കാനിലേക്ക് എത്തുമെന്നാണ് കണക്കാക്കിയിരിന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിരന്തരം നടക്കുന്ന തീവ്രവാദി ആക്രമണങ്ങളാണ് വത്തിക്കാൻ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുവാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

പ്രത്യേക സന്ദർശകരുടെ ഗണത്തിൽ 1,69,000 പേർ വത്തിക്കാനിലേക്ക് എത്തി. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ മാർപാപ്പ നേതൃത്വം നൽകിയ ആരാധനയിൽ പങ്കെടുക്കുന്നതിന് മാത്രമായി 9,24,000-ൽ പരം ആളുകൾക്ക് സൗജന്യ പാസ് നൽകി. മാർപാപ്പ റോമിൽ പങ്കെടുത്ത പരിപാടികളിൽ എത്തിയവരുടെ എണ്ണം ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കരുണയുടെ വാതിലിലൂടെ പ്രവേശിച്ചവരുടെ എണ്ണവും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം വിവിധ രാജ്യങ്ങളിൽ നടക്കുമ്പോഴും ലക്ഷങ്ങളാണ് പരിശുദ്ധ പിതാവിനെ ഒരു നോക്ക് കാണുവാൻ എത്തുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക