News - 2024

റോമന്‍ കൂരിയായില്‍ പുതിയ വിഭാഗം നിലവില്‍വന്നു

സ്വന്തം ലേഖകന്‍ 02-01-2017 - Monday

വത്തിക്കാന്‍: റോമന്‍ കൂരിയായയില്‍ മാര്‍പാപ്പ പുതിയതായി സ്ഥാപിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗം” പുതുവത്സരദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, കോര്‍ ഊനും പൊന്തിഫിക്കല്‍ സമിതി, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടാണ് മാര്‍പാപ്പ പുതിയ വിഭാഗം സ്ഥാപിച്ചത്.

ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗ”ത്തിന്‍റെ ചുമതല കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ നിര്‍വ്വഹിക്കും. നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികെയാണ് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊയ്ക്കു പുതിയ നിയമനം ലഭിച്ചത്. 2016 ആഗസ്റ്റ് 17നാണ് മാര്‍പാപ്പ "സമഗ്ര മാനവപുരോഗതിക്കായുള്ള" വിഭാഗം സ്ഥാപിച്ചത്.

നേരത്തെ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടി മാര്‍പാപ്പ കാര്യാലയം രൂപീകരിച്ചിരിന്നു. കുടുംബത്തിന്റെ അജപാലന ശുശ്രൂഷ മെച്ചപ്പെടുത്താനും വിവാഹ കൂദാശയുടെ അന്തസും നന്മയും പരിപാലിക്കാനും ഉദ്ദേശിച്ചാണ് മാര്‍പാപ്പ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള കാര്യാലയം രൂപീകരിച്ചിരിന്നത്. സെപ്റ്റംബർ ഒന്നിനാണ് പുതിയ കാര്യാലയം നിലവിൽ വന്നത്. പ്രസ്തുത കാര്യാലയത്തില്‍ ഒരു പ്രീഫെക്ടും അല്മായ സെക്രട്ടറിയും മൂന്ന് അല്മായ അണ്ടർ സെക്രട്ടറിമാരും സേവനമനുഷ്ഠിക്കുന്നുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക