Meditation. - January 2024
ക്രിസ്തു- സമാധാനത്തിന്റെ ഏക ഉറവിടം
സ്വന്തം ലേഖകന്‍ 06-01-2024 - Saturday
"ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ" (യോഹന്നാന്‍ 14: 27).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 6
യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. 'അവസാന അത്താഴ' വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍ പറഞ്ഞു: "എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്." അവന്‍ നല്‍കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്.
"നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട". അവന്റെ സമാധാനം പ്രശാന്തത നല്‍കുന്നു; എല്ലാറ്റിലും പ്രശോഭിക്കുന്ന ആത്മാവിന്റെ ആന്തരിക സമാധാനമാണ് അത് നല്‍കുന്നത്. ഈ സമാധാനം ഉറപ്പാക്കാന്‍ ക്രിസ്തുവിന് എപ്രകാരമാണ് സാധിക്കുന്നത്? സ്വന്തം ബലിയിലുടെയാണ് അവന്‍ അതിന് അര്‍ഹത സമ്പാദിച്ചത്. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരജ്ഞനം സാധ്യമാക്കാന്‍ അവന്‍ സ്വന്തം ജീവന്‍ നല്‍കി. പാപിക്ക് ദൈവത്തോടുള്ള മനോഭാവം ശത്രുതയാണെങ്കില്‍, രക്ഷകന്‍ നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് വിടുവിച്ചു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.