India - 2025
മാർ ആന്റണി പടിയറ സ്മാരക ക്വിസ് ഫെബ്രുവരി 11ന്
സ്വന്തം ലേഖകന്‍ 27-01-2017 - Friday
തിരുവനന്തപുരം: ആർച്ച് ബിഷപ് മാർ ആന്റണി പടിയറ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് ആയതിന്റെ രജതൂബിലി വാര്‍ഷികത്തോട് അനുബന്ധിച്ച് മാർ ആന്റണി പടിയറ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മാതൃ ഇടവകയായ മണിമല സെന്റ് ബേസിൽസിലെ സണ്‍ഡേസ്കൂളിന്റെ ആഭിമുഖ്യത്തിലാണ് മാർ ആന്റണി പടിയറ സ്മാരക അഖില കേരള ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് രണ്ടിന് മണിമല മാർ ആന്റണി പടിയറ സ്മാരക അജപാലന കേന്ദ്രത്തിൽ വച്ചാണ് ക്വിസ് മത്സരം നടക്കുന്നത്.
ടീമുകൾ 31 നു മുമ്പായി രജിസ്റ്റർ ചെയ്യണം. ഒരു സണ്‍ഡേ സ്കൂളിൽനിന്ന് രണ്ടു ടീമുകൾക്ക് പങ്കെടുക്കാം. ടീമിൽ ഒരധ്യാപകനും രണ്ടു കുട്ടികളും ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവർ ഡയറക്ടറുടെയോ ഹെഡ്മാസ്റ്ററുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. ഒന്നാം സമ്മാനം നേടുന്ന ടീമിന് 10000 രൂപയും മാർ ആന്റണി പടിയറ എവർറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 7000 രൂപയും ഫാ. ജോസഫ് പൈലങ്ങോട്ട് എവർറോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 5000 രൂപയും പി.എ. ജോസഫ് പ്ലാത്തോട്ടം എവർറോളിംഗ് ട്രോഫിയും ലഭിക്കും.