Events - 2025

ജബല്‍ അലിയില്‍ ഏകദിന ധ്യാനം

സ്വന്തം ലേഖകന്‍ 10-04-2017 - Monday

ജബല്‍ അലി: യു.എ.ഇ സി‌സി‌എസ്‌ടിയുടെ റീചൗട്ട് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 ന് ജബല്‍ അലി വിശുദ്ധ ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വച്ച് ഏകദിന ധ്യാനം "ബേത്സഥാ" നടത്തുന്നു. പാലക്കാട് സീനായ് ധ്യാനകേന്ദ്രത്തിലെ ഫാ. സണ്ണി പള്ളിപ്പാട്ടാണ് ധ്യാനത്തിന് നേതൃത്വം നൽകുക. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകീട്ട് 4.30നു അവസാനിക്കും.

യു എ ഇ യിലെ റീചൗട്ട് മിനിസ്ട്രിയുടെ പ്രധാന പ്രവർത്തന മേഖലകളായ ജയിൽ, ഹോസ്പിറ്റൽ, ലേബർ ക്യാമ്പ്, കുടുംബങ്ങൾ എന്നിവയാണ്. പ്രസ്തുത മിനിസ്ട്രയിൽ സജീവമായി പ്രവർത്തിക്കുന്നവർക്കും, സജീവമാകാൻ ആഗ്രഹിക്കുന്നവർക്കും ഈ ആത്മീയ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ അതാത് പ്രയർ ഗ്രൂപ്പ് കോർഡിനേറ്റേഴ്‌സ് മുഖേന പേരുകൾ നൽകേണ്ടതാണ്.


Related Articles »