News
കുട്ടികളുടെ മതബോധനം, ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യാവശ്യം: RBPL കമ്മിഷൻ
സ്വന്തം ലേഖകൻ 10-12-2015 - Thursday
കുട്ടികളിൽ ധാർമ്മീക ചിന്തകൾ രൂപപ്പെടുത്തുന്നതിൽ മതബോധനത്തിനുള്ള സ്ഥാനം, പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ബ്രിട്ടണിലെ 'Commission on Religion and Belief in public Life' റിപ്പോർട്ട് പുറത്തിറക്കി.. മതപഠനത്തിന് മറ്റ് മാനവിക വിഷയങ്ങളുടെ സ്ഥാനം ലഭ്യമാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
'കുട്ടികളുടെ അജ്ഞത അകറ്റുവാനുള്ള ആദ്യ അവസരം ലഭിക്കുന്നത് മതബോധന ക്ലാസുകളിലാണ് എന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചോദ്യം ചോദിക്കാനും, മറ്റുള്ളവരെയും, അഭിപ്രായങ്ങളെയും, സ്വീകരിക്കാനുള്ള മനസ്ഥിതി, മതബോധനം പ്രദാനം ചെയ്യുന്നു. ആർജവത്തോടെയുള്ള മതബോധനം, ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യമാണ്' കമ്മിഷൻ പറയുന്നു.
മതബോധനത്തിന് പ്രത്യേകം അദ്ധ്യാപകരെ നിയമിക്കണം എന്ന കമ്മിഷന്റെ ശുപാർശയും തങ്ങൾ സ്വാഗതം ചെയ്യുന്നതായി, മതബോധന അദ്ധ്യാപകരുടെ സംഘടനകൾ അറിയിച്ചു. പ്രൈമറി അദ്ധ്യാപകർക്ക് വായനയ്ക്കും ഗണിതത്തിനും കൊടുക്കുന്ന പരിശീലനത്തിന് സമമായ പരിശീലനം, മതാദ്ധ്യാപകർക്കും കൊടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു.
മതബോധന കൗൺസിലിന്റെ (RECEW) ചീഫ് എക്സിക്യുട്ടീവ്, റുഡോൾഫ് എലിയട്ട് ലൊക്ക് ഹാർട്ട് പറയുന്നു: "കാലങ്ങളായി മതബോധനം ഒരു കുട്ടിക്കളിയായാണ് എടുത്തിരിക്കുന്നത്. മിക്കപ്പോഴും മതബോധനത്തിന് അദ്ധ്യാപകരില്ല, സ്ഥിരമായ ടൈംടേബിളില്ല. മതബോധനത്തിന്, മറ്റ് മാനവീക വിഷയങ്ങളുടെ സ്ഥാനം കൊടുക്കേണ്ട സമയം വൈകിയിരിക്കുന്നു".
ഇതിനു വേണ്ടി ഗവർമെന്റ് എടുക്കുന്ന തീരുമാനങ്ങൾക്ക്, Religious Education Council of England and Wales (REC)- എല്ലാ സഹകരണവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
National Association of Teachers of Religious Education (NATRE) ന്റെ ചെയർ ഡാനിയൽ ഹ്യു ഗിൽ പറയുന്നു. മതബോധനത്തിന്റെ ആവശ്യം ഇന്ന് ഏറെയാണ്. സെക്കൻഡറി സ്കൂൾ വരെ, കഴിവുള്ള മതാദ്ധ്യാപകരെ നിയമിച്ച്, നമ്മുടെ കുട്ടികളുടെ ധാർമ്മികത സംരക്ഷിക്കാനുള്ള ഏത് പദ്ധതിക്കും, REC - യു ടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
