News
ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സിറിയൻ വൈദീകൻ, നാലു മാസത്തെ തടവിന് ശേഷം വീണ്ടും യുദ്ധ സ്ഥലത്തേക്ക്
അഗസ്റ്റസ് സേവ്യർ 14-12-2015 - Monday
ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സിറിയൻ വൈദീകൻ, നാലു മാസത്തെ തടവിന് ശേഷം വീണ്ടും യുദ്ധ സ്ഥലത്തേക്ക് മടങ്ങുകയാണ്. ക്രൈസ്തവരും മുസ്ലിങ്ങളും, കരുണയുടെ ആലിംഗനത്തിൽ ഒരുമിക്കാനുള്ള സന്ദർഭം ഒരുക്കുവാനാണ്, അദ്ദേഹം ആഗ്രഹിക്കുന്നത്.
ഡേർ മാർ മോസ സന്യാസാശ്രമത്തിൽ (the Monastery of Saint Moses the Abyssinian) പെട്ട Fr. ജാക്വാസ് മൊറാർഡ് പറയുന്നു: "ഞാൻ മധ്യ പൂർവ്വദേശത്തേക്ക് പോകുകയാണ്. അവിടെയുള്ള നമ്മുടെ ദൗത്യം തുടരുക എന്നുള്ളത് ദൈവഹിതമാണ്. അത് പൂർത്തീകരിക്കണം."
ക്രൈസ്തവർ മുസ്ലിങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടത് കരുണയുടെ വർഷത്തിലെ ഒരു നിയോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈസ്തവരെ പോലെ തന്നെ ISIS-ന്റെ പീഠനമേൽക്കേണ്ടി വരുന്ന ഒരു മുസ്ലീം ജനവിഭാഗം ഇവിടെയുണ്ട്. അവർക്കു കൂടി ആശ്വാസമേകി കൊണ്ട് നമുക്ക് ക്രിസ്തുവിനു സാക്ഷ്യമാകാം."
ഖുറാനിലും ക്രൈസ്തവരെ പറ്റി ധാരാളം പരാമർശങ്ങളുള്ളതുകൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് ക്രൈസ്തവരോട് മമതയുണ്ട്. മതങ്ങൾ യുദ്ധത്തിനും ഭീകരതയ്ക്കുമുള്ള സങ്കേതങ്ങളല്ല, സമാധാനത്തിന്റെ സന്ദേശവാഹകരാണ്.
ക്രൈസ്തവ -മുസ്ലീം സഹവർത്തിത്വവും സമന്വയവും നടക്കുന്നിടമാണ് ഡേർ മാർ മോസ എന്ന് അദ്ദേഹം പറഞ്ഞു.. തങ്ങളുടെ ആശ്രമം അഗതികൾക്കും പാവപ്പെട്ടവർക്കും ആശ്രയം നൽകുന്നു. ഭീകരത അങ്ങനെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളെ സൃഷ്ടിച്ചു കഴിഞ്ഞു.
ആശ്രമത്തിൽ അഭയം കൊടുത്തിരുന്നത് മതം നോക്കാതെയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു - ക്രൈസ്തവരും മുസ്ലീങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
2011 മുതൽ സിറിയ അഭ്യന്തര യുദ്ധത്തിൽ പെട്ടിരിക്കുകയാണ്. സുന്നി മുസ്ലിങ്ങളുടെ ISIS, ക്രൈസ്തവരെ മാത്രമല്ല ലക്ഷ്യമാക്കി കൊണ്ടിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽ പെട്ട യെസ്ഡികൾ, ഷിയകൾ, മറ്റ് മതന്യൂനപക്ഷങ്ങൾ എല്ലാം അവരുടെ ഭീകരതയ്ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്.
"ISIS - ന് കീഴിൽ ജീവിക്കുക ക്രൈസ്തവർക്ക് അസാധ്യം തന്നെയാണ്. സിറിയൻ ജനത മുഴുവൻ യാതനയിലാണ്. യേശു മനുഷ്യരാശിക്ക് മുഴുവനുമായാണ് സ്വയം ബലിയായത്. അപ്പോൾ നമ്മൾ ക്രൈസ്തവർ, എല്ല വിഭാഗം ജനങ്ങൾക്കും കരുണമെത്തിക്കാൻ ബാധ്യസ്ഥരാണ്.
സിറിയയിലെ ആഭ്യന്തര യുദ്ധം ഇതിനകം 41 ലക്ഷം പേരെ അഭയാർത്ഥികളാക്കി കഴിഞ്ഞു. ആയിരക്കണക്കിന് അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രയാണത്തിൽ കരയിലും കടലിലുമായി ജീവൻ നഷ്ടപ്പെട്ടവർ അനവധിയാണ്. സമാധാന ജീവിതം കാംക്ഷിക്കുന്ന സിറിയൻ അഭയാർത്ഥികളെ യൂറോപ്പ് ഉപക്ഷിക്കരുതെന്ന് Fr. മൊറാർഡ് അഭ്യർത്ഥിച്ചു.
ആഗസ്റ്റ് മാസത്തിൽ ISIS ഭീകരർ ഏലിയൻ ആശ്രമം നശിപ്പിക്കുന്നതു വരെ Fr.മൊറാർഡ് ആശ്യമത്തിലെ പ്രയോർ ആയിരുന്നു. മെയ് 21-ാം തിയതിയാണ് Fr മൊറാർഡും ഡീക്കൺ ബൗട്രോസ് ഹന്നയും ഇസ്ലാമിക് ഭീകരരുടെ പിടിയിലായത്.
"അവിടെ നിന്നും ഞങ്ങളെ അവർ റാക്ക്വയിലെത്തിച്ചു. പീഠനത്തോ ടൊപ്പം അപമാനവും കൂടി കൂട്ടിച്ചേർക്കാനായി അവർ ഞങ്ങളെ ഒരു കുളിമുറിയിൽ അടച്ചിട്ടു."
ആ പീഠനങ്ങളും അപമാനങ്ങളും ഒരു അനുഗ്രഹമായാണ് താൻ കണക്ക കുട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം യേശുവിനു വേണ്ടി അനുഭവിക്കേണ്ടി വന്നതിൽ സന്തോഷം തോന്നി. കുളിമുറിയിലെ തടവറ ജീവിതം തനിക്ക് വളരെ ആഴത്തിലുള്ള ഒരു ആത്മീയ അനുഭവമാണ് നൽകിയത്. ഇസ്ലാം ആയില്ലെങ്കിൽ തങ്ങളെ കഴുത്തറുത്ത് കൊല്ലും എന്നതായിരുന്നു ഇസ്ലാമിക് ഭീകരരുടെ ഭീഷിണി. ആ വിഷമഘട്ടത്തിൽ തനിക്ക് ആത്മധൈര്യം നൽകിയത് ജപമാലയായിരുന്നു.
കൊന്ത എത്തിച്ചു കഴിയുമ്പോൾ തനിക്ക് വല്ലാത്തൊരു ആത്മധൈര്യം ലഭിക്കും. രക്ഷപ്പെട്ടാൽ ആദ്യം ലൂർദ്ദ് മാതാവിനെ ചെന്ന് കണ്ട് നന്ദിയർപ്പിക്കും എന്ന് അദ്ദേഹം നേർന്നിരുന്നു. അത് പൂർത്തീകരിച്ചതായി Fr. മൊറാർഡ് അറിയിച്ചു.
അൾജീറിയയിൽ മിഷിനറി പ്രവർത്തനം നടത്തുന്നതിനിടെ രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ചാൾസ് ഡിഫെക്കോഡിനോടും താൻ പ്രാർത്ഥിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാം ഭീകരതയുടെ ഇരയായിരുന്നു അദ്ദേഹവും.
ഒരിക്കൽ തടവറയിൽ തനിക്ക് ഒരനുഭവമുണ്ടായത് Fr.മൊറാർഡ് വിവരിച്ചു. "ഒരിക്കൽ തല മറച്ച ഒരാൾ ഞങ്ങളുടെ തടവറയ്ക്കുള്ളിൽ കടന്നു. ഞങ്ങളുടെ അന്ത്യമടുത്തു എന്ന് ഞങ്ങൾക്ക് തോന്നി- പക്ഷേ, പകരം, അയാൾ അടുത്തുവന്ന് ഞങ്ങളുടെ പേരുകൾ ചോദിച്ചു. ഞങ്ങൾ ക്രൈസ്തവരാണോ എന്നും ചോദിച്ചു. എന്നിട്ട് അയാൾ ഞങ്ങളുടെ നേരെ കൈകൾ നീട്ടി; ഞങ്ങൾ ഞെട്ടിപ്പോയി. കാരണം ഇസ്ലാം ഭീകരർ സാധാരണ ഗതിയിൽ ക്രൈസ്തവരെയും എതിർചേരിയിലെ മുസ്ലീങ്ങളെയും സ്പർശിക്കാറില്ല."
പിന്നീട് അയാൾ വൈദികനെ സമാശ്വസിപ്പിച്ചു. 'ഈ തടവ് ഒരു ഏകാന്ത ധ്യാനമായി കരുതിയാൽ മതി' എന്ന് അയാൾ പറഞ്ഞു.
പിന്നീടൊരിക്കൽ, ഇസ്ലാമിക് ഭീകരർ, തടവിലുള്ള 250 ക്രൈസ്തവർക്ക് മുമ്പിൽ അവരുടെ 4 സാധ്യതകൾ നിരത്തി. ഒന്ന്- പുരുഷന്മാരെ കൊന്ന് സ്ത്രീകളെയും കുട്ടികളെയും മുസ്ലീമാക്കുക, രണ്ട്- എല്ലാവരെയും അടിമകളാക്കുക, മൂന്ന്- മോചനദ്രവ്യം, നാല്- അവരുടെ 12 നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് അൽ ഖൊ യ്റാറ്റയ്നിൽ ജീവിക്കുക
അവർ എല്ലാവരും നാലാമത്തെ നിബന്ധന തിരഞ്ഞെടുത്തു.
അങ്ങനെ അവർക്ക് മോചനം ലഭിച്ചു. സെപ്തംബർ ഒന്നാം തിയതി അവർ അൽ ഖൊ യ്റാറ്റയ്നിൽ മടങ്ങിയെത്തി.
മാർ ഏലിയൻ ആശ്രമംISIS-ന്റെ നിയന്ത്രണത്തിലായതിനാൽ, Fr. മൊറാർഡ് ഒരു കൃസ്തീയ കുടുംബത്തിൽ താമസിച്ചു.
ഭീകരരുടെ ദൃഷ്ടിയിൽ പെടാതെ അദ്ദേഹം വിശ്വാസികളോടൊത്ത് രഹസ്യ കേന്ദ്രങ്ങളിൽ ദിവ്യബലി അർപ്പിച്ചു കൊണ്ടിരുന്നു.
പക്ഷേ, വെള്ളവും വെളിച്ചവുമില്ലാതെ, ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു ജീവിതമായിരുന്നു അത്. ചിലരൊക്കെ അവിടെ നിന്നും രക്ഷപെട്ടു. ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നു.
തങ്ങളുടെ വിശ്വാസവും ജീവിതവും താങ്ങി നിറുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾക്ക്, പ്രത്യേകിച്ച് Aid to the Church in Need-ന്, Fr. മൊറാർഡ് നന്ദി പറഞ്ഞു.
പീഠിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ, അദ്ദേഹം ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, Community of Al-Khalil-ന്റെ സ്ഥാപകനായ, Fr. പൗലോ ഡൽഫ് ഒഗ്ലിയോ എന്ന ജെസ്യൂട്ട് പുരോഹിതന്റെ മോചനത്തിനായി പ്രാർത്ഥിക്കാൻ Fr. മൊറാർഡ് അഭ്യർത്ഥിക്കുന്നു.
Source: EWTN News
