News - 2025

തൊഴിൽ വെറും ഒരു ജോലിയല്ല, ജീവിതത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്ന ദൈവ നിയോഗമാണത് : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 15-12-2015 - Tuesday

മനുഷ്യമഹത്വം പൂർണ്ണമാക്കാനുള്ള തന്റെ ദൈവനിയോഗം എന്തെന്ന് കണ്ടെത്താനുള്ള യുവജനങ്ങളുടെ യാത്രയിൽ സഹായിക്കുക എന്നതാണ് യുവസംഘടനകളുടെ ഉത്തരവാദിത്വം എന്ന്, ഫ്രാൻസിസ് മാർപാപ്പ, യുവജന സംഘത്തോട് ആഹ്വാനം ചെയ്തു.

യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുവാനായി പ്രവർത്തിക്കുന്ന, പൊലികോറോ പ്രോജക്ട് ( Policoro Project.) ലെ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിൽ വെറും ഒരു ജോലിയല്ല, ജീവിതത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്ന, തൊഴിൽ എന്ന ദൈവ നിയോഗം കണ്ടെത്താനാണ്, അവർ യുവജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നത് എന്ന്, പിതാവ് സംഘാങ്ങളെ ഓർമ്മിപ്പിച്ചു..

എല്ലാ ജോലിയും ദൈവനിയോഗമല്ല. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ജോലി, മറ്റുള്ളവർക്ക് നിന്ദയും അപമാനവും സമ്മാനിക്കുന്ന ജോലി, മനുഷ്യമഹത്വത്തിലേക്ക് നയിക്കുന്നില്ല.

തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന യുവജനങ്ങളെ സഹായിക്കാനായി, ഇറ്റാലിയൻ ബിഷപ്സ് കോൺഫ്രൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്, പൊലികോറോ പ്രോജക്ട്.

സംഘടനയുടെ ആശയങ്ങൾ തന്നെയാണ്, അവരുടെ വിജയത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. യുവജനങ്ങളുടെ രൂപീകരണം, യുവജനങ്ങളുടെ സഹകരണ സംഘങ്ങൾ, എന്നിവയിലൂടെയൊക്കെയുള്ള സേവനമാണ് സംഘടനയെ നയിച്ചുകൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യം, സർഗ്ഗ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം, പരസ്പര സഹകരണം, ഇവയിലൂടെയെല്ലാം തൊഴിലിന്റെ മാഹാത്മ്യം, യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കണം.

തൊഴിലില്ലായ്മയിൽ, ഭക്ഷണം മേശപ്പുറത്തെത്തിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതോടെ, ആത്മധൈര്യമാണ് നഷ്ടപ്പെടുന്നത്. അത് ജീവിതം നിരാശാമയമാക്കുന്നു.

അഴിമതിക്കാരെ ആദരിക്കുന്ന, അവരുടെ പണത്തിനു മുമ്പിൽ 'ധാർമ്മികത' മറക്കുന്ന സമൂഹത്തിൽ, തൊഴിലന്വേഷണം പോലും വ്യർത്ഥമാണല്ലോ എന്ന് കേഴുന്ന ഒരു യുവതലമുറ ജീവിക്കുന്നുണ്ട്!

തൊഴിൽദാനം പോലും അഴിമതിയിലൂടെ എന്ന ദുരന്തത്തിൽ, അർഹിക്കുന്നവർ പിന്തള്ളപ്പെടുന്നു. തൊഴിൽ കുറച്ചു പേരുടെയല്ല, എല്ലാവരുടെയും അവകാശമാണ്.

ഇങ്ങനെയുള്ള പരിതസ്ഥിതിയിൽ, യുവജനങ്ങൾക്ക് ധൈര്യവും അവസരങ്ങളും നൽകാൻ , പൊലികോറോ പ്രോജക്ട് കാരണമാകുന്നുണ്ട് എന്നതിൽ പിതാവ് സംതൃപ്തി പ്രകടിപ്പിച്ചു.

ഇവിടെ തിരുസഭയ്ക്ക് എന്തു ചെയ്യാൻ കഴിയും? ഫ്രാൻസിസ് പാപ്പ അതിന് ഇങ്ങനെ ഉത്തരം പറഞ്ഞു.

"യേശുവിന് സാക്ഷ്യം വഹിക്കുക! നിങ്ങൾ"