India - 2024

വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ കാനന്‍ നിയമ സിമ്പോസിയം ഇന്ന്

സ്വന്തം ലേഖകന്‍ 25-08-2017 - Friday

കോട്ടയം; വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ സഭാസ്വത്തുക്കളെ സംബന്ധിച്ച് ഏകദിന സിമ്പോസിയം ഇന്ന് നടക്കും. പുതുതായി ആരംഭിച്ച പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദ്യ സംരംഭമാണിത്. 9.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സിന്‌പോസിയം ഉദ്ഘാടനം ചെയ്യും. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാനന്‍ നിയമ വിഭാഗം പ്രഫസര്‍ റവ.ഡോ. സണ്ണി തോമസ് കൊക്കരവാലയില്‍ എസ്‌ജെ പ്രഭാഷണം നടത്തും.

തുടര്‍ന്നു സഭയിലെ സ്വത്തുക്കളുടെ സന്പാദനം, ഭരണം, അന്യാധീനപ്പെടുത്തല്‍ ഇവയെ സംബന്ധിച്ച സഭാനിയമ വിശകലനവും സിവില്‍നിയമ വിശകലനവും മുഖ്യ അവതരണങ്ങളാകും. ഇവ യഥാക്രമം റവ.ഡോ.വര്‍ഗീസ് പാലത്തിങ്കല്‍ (പ്രഫസര്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട്, പൗരസ്ത്യ വിദ്യാപീഠം), അഡ്വ.ജോജി ചിറയില്‍ എന്നിവര്‍ അവതരിപ്പിക്കും.

മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ പാരന്പര്യത്തില്‍ പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമമനുസരിച്ച് സഭാസ്വത്തുക്കളുടെ ഭരമം, ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും രൂപീകരണവും പ്രവര്‍ത്തനവും, ഭക്തകാര്യങ്ങള്‍ക്കായുള്ള വില്‍പത്രങ്ങളും ധര്‍മസ്ഥാപനങ്ങളും എന്നീ വിഷയങ്ങളെക്കുറിച്ച് മൂന്നു ഹ്രസ്വ പഠനങ്ങള്‍ ഉച്ചകഴിഞ്ഞ് യഥാക്രമം റവ.ഡോ.ജോജി ജോര്‍ജ് മംഗലത്തില്‍ (പ്രഫസര്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട്, പൗരസ്ത്യ വിദ്യാപീഠം), റോമിഡ് സി.എ, റവ.ഡോ.ജോര്‍ജ് തെക്കേക്കര (പ്രഫസര്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട്, പൗരസ്ത്യ വിദ്യാപീഠം) എന്നിവര്‍ അവതരിപ്പിക്കും.


Related Articles »