News - 2025
വിവാഹിതരായ പുരുഷന്‍മാരെയും വൈദീകരാക്കാനുള്ള സാധ്യത: ഐറിഷ് ബിഷപ്പ് ചര്‍ച്ചയ്ക്കു ക്ഷണിക്കുന്നു.
സ്വന്തം ലേഖകൻ 06-07-2015 - Monday
അയര്‍ലെന്‍റിലെ കില്‍മോറിലെ ബിഷപ്പ് Leo Reilly വിവാഹിതരായ പുരുഷന്‍മാരെ വൈദീകരായി നിയോഗിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കുവാന്‍ തന്‍റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൂടാതെ, സ്ത്രീകളെ ഡീക്കന്മാരായി നിയോഗിക്കുവാനുള്ള സാധ്യതകളും ചര്‍ച്ചചെയ്യുവാന്‍ അദ്ദേഹം ഐറിഷ് ബിഷപ്സ് കോണ്‍ഫറന്‍സിനോട് ആവശ്യപ്പെട്ടു.
പത്തുമാസമായി തന്‍റെ കില്‍മോര്‍ രൂപതയിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചുവന്നതിനുശേഷം അദ്ദേഹത്തിനുള്ളില്‍ വേരൂന്നിയ ഒരാശയമാണിത്. ഇതേ തുടര്‍ന്ന് രൂപതാ സമ്മേളനം വിളിച്ചു കൂട്ടുകയും, വൈദീകരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് വന്നതടക്കമുള്ള ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികളെ എങ്ങിനെ നേരിടണമെന്നതിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു.
ഒക്ടോബറില്‍ നടക്കുന്ന ബിഷപ്സ് കോണ്‍ഫറന്‍സില്‍ നിയുക്ത സമിതിയുടെ തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യുവാനും കാര്യങ്ങള്‍ അവിടുന്നു മുന്നോട്ടു കൊണ്ടുപോകുവാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. മറ്റു ബിഷപ്പുമാരും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാവുകയും ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗ്യമാക്കുകയും ചെയ്യുമെന്ന് എന്നും അദ്ദേഹം കൂട്ടിചേർത്തു.
പോപ്പ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്ക് പ്രതികരണമെന്നോണമാണ് ഇങ്ങിനൊരാശയം ഉടലെടുത്തത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാര്‍ വ്യക്തിപരമായും കൂട്ടായമയിലും ദൈവശുശ്രൂഷയെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധ്യമായ എല്ലാ വഴികള്‍ക്കും പോപ് ഫ്രാന്‍സിസ് സ്ഥിരം പ്രോത്സാഹനം നല്‍കുന്നതിനാല്‍ നമ്മളും എല്ലാ സാധ്യതകളും പരിഗണിക്കേണ്ടയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
Cardinal Claudio Hummesൻറെ നേതൃത്തത്തിൽ ബ്രസിലിൽ നടത്തിയ പഠനത്തിന് സമാനമായതാണ് നിയുക്ത സമിതിയുടെ ആലോചനകള്‍ . ശരിയായ വൈദീകരുടെ അഭാവമുള്ളതിനാല്‍ വിവാഹിതരായ പുരുഷന്‍മാരെ വൈദീകരാക്കുന്നതിനെ പറ്റിയായിരുന്നു അവരുടെ പഠനം.
നിര്‍ബന്ധമായും വൈദീകര്‍ അവിവാഹിതരായി തുടരുന്നത് കത്തോലിക്കാ സഭയുടെ ലത്തീന്‍ ആരാധനക്രമത്തില്‍ ഒരു നിയമവും പരമ്പരാഗതമായി തുടര്‍ന്നു വരുന്നതുമാണ്. അല്ലാതെ അത് ആരുടേയും നിര്‍ദ്ദേശപ്രകാരമോ, വിശ്വാസാടിസ്ഥാനത്തില്‍ മേലധികാരികള്‍ അടിച്ചേല്‍പ്പിക്കുന്നതോ അല്ല.
ഇതര ക്രിസ്തീയ പാരമ്പര്യങ്ങളില്‍ നിന്നും കത്തോലിക്കരായിട്ടുള്ള വിവാഹിതരായ പുരോഹിതർക്ക് വൈദീകപട്ടം നല്‍കാന്‍ സഭാനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ കത്തോലിക്കാ സഭയിലെ പുരുഷന്‍മാരായ ഡീക്കന്‍മാര്‍ക്ക് വചനം പ്രഘോഷിക്കാനാകുനും മാമ്മോദീസ്സ നല്‍കുവാനും വിവാഹം, മരണം എന്നീ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അധികാരമുണ്ടെങ്കിലും കുമ്പസാരിപ്പിക്കുകയോ വി.കുര്‍ബ്ബാനയര്‍പ്പിക്കുകയോ ചെയ്യുവാന്‍ അധികാരമില്ല.
പഴയ സഭാചരിത്രത്തില്‍ സ്ത്രീ ഡീക്കന്‍മാര്‍ ഒരു പ്രത്യേക വിഭാഗമായി നിലനിന്നിരുന്നുവെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നു. എന്നാല്‍ 2002-ലെ ഇന്‍റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്‍റെ ഒരു പഠനം സമന്വയിപ്പിക്കുന്നതെന്തെന്നാല്‍, ആദിമ സഭയിലെ സ്ത്രീ ഡീക്കന്‍മാര്‍ അവരോധിക്കപ്പെട്ട പുരുഷന്മാരായ ഡീക്കന്‍മാര്‍ക്ക് തതുല്യമാവുകയില്ലന്ന് മാത്രമല്ല സ്ഥിരപ്പെട്ട ഡീക്കന്‍മാര്‍ (Permanent Deacons) കൂദാശകളുടെ ഭാഗമാണെന്നും അത് ഏതായാലും സഭാവിശ്വാസപ്രകാരം പുരുഷന്‍മാര്‍ക്ക് മാത്രമായി ഒതുക്കിയിരിക്കുകയുമാണെന്ന് സ്ഥിരീകരിക്കുന്നു.
