Purgatory to Heaven. - January 2025
ദൈവപ്രസാദം നമ്മെ മാനസാന്തരപ്പെടുത്തട്ടെ
സ്വന്തം ലേഖകൻ 15-01-2021 - Friday
“ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണ്ണമാകട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 90:12)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-15
“ദൈവേഷ്ടപ്രകാരം, അവിടുന്ന് നമ്മെ മാനസാന്തരപ്പെടുത്താന്‍ അനുവദികയാണെങ്കില്‍ അത് എത്രമാത്രം പൂര്‍ണ്ണതയോട് കൂടി ദൈവം നിറവേറ്റുമെന്നുള്ള കാര്യം ആത്മാക്കള്‍ക്ക് അറിയാം. ഈ ജീവിതത്തിന്റെ ദുരിതങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും പുറമേ, ശുദ്ധീകരണ സ്ഥലത്തും സഹനങ്ങള്‍ അനുഭവിക്കേണ്ടി വരിക എന്നത് ഭീതിജനകമല്ലേ?”
(വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള).
വിചിന്തനം:
ദൈവത്തിന്റെ ഇഷ്ടത്തിനു നമ്മെ രൂപപ്പെടുത്തുവാന്‍ നമ്മെ പൂര്‍ണമായി വിട്ടു കൊടുക്കുക. നമ്മോടുള്ള പിതാവിന്റെ ഇഷ്ടവും, സ്നേഹവും നമുക്ക് മനസ്സിലാക്കി തരുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
