News - 2025
സ്വവര്‍ഗ്ഗവിവാഹം, കോടതിക്കു തെറ്റു പറ്റി: അമേരിക്കൻ മെത്രാന്‍മാർ.
സ്വന്തം ലേഖകൻ 06-07-2015 - Monday
വിവാഹത്തെപറ്റിയുള്ള തെറ്റായ അറിവ് അമേരിക്കയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന് ജൂണ്‍ 26-ന് സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ച കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് മതസ്വാതന്ത്ര്യ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലോറി, മെത്രാന്‍ ഉപ സംഘത്തിലെ മറ്റു രണ്ടും മെത്രാന്‍മാരോടു ചേര്‍ന്നു പറഞ്ഞു. ആര്‍ച്ചുബിഷപ്പ് നിമോതി പി.ബ്രേഗ്ലിയോ കോടതിക്കു വലിയ തെറ്റു പറ്റിയെന്നും വിവാഹത്തിന്‍റെ അവസ്ഥ ഒരിക്കലും മാറ്റപ്പെടാത്തതാണെന്നും പ്രഖ്യാപിച്ചു.
സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികളെ സഭ എക്കാലവും ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി സ്വീകരിക്കുന്നു. എന്നാൽ വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള യോജിപ്പാണെന്നും വിവാഹത്തിനുപുറമെയുള്ള ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്നും സഭ പഠിപ്പിക്കുന്നു. ക്രിസ്തുവിനെ പിന്‍തുടര്‍ന്നുകൊണ്ട് മാര്‍പ്പാപ്പയോട് ഐക്യപ്പെട്ട് സഭയുടെ പഠനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധിയിലുടെ വന്ന ഈ തെറ്റായ അറിവ് യുവ തലമുറയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും മെത്രാന്‍മാര്‍ അറിയിച്ചു. അമേരിക്കയില്‍ ഭൂരിപക്ഷം കത്തോലിക്കരും സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്നുവെന്ന സര്‍വെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സത്യത്തിലധിഷ്ഠിതമായാണ് സഭയുടെ പഠനങ്ങള്‍, ഭൂരിപക്ഷാഭിപ്രായം നോക്കിയല്ല എന്നും. സഭ എക്കാലവും സുവിശേഷാധിഷ്ഠിതമായിരിക്കും എന്നും അവര്‍ പ്രഖ്യാപിച്ചു.
