India - 2024

ഉദയംപേരൂര്‍ സൂനഹദോസ്: ദ്വിദിന സെമിനാറിന് ഇന്നു തുടക്കമാകും

സ്വന്തം ലേഖകന്‍ 10-11-2017 - Friday

കൊച്ചി: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം' ദ്വിദിന സെമിനാറിന് ഇന്നു തുടക്കമാകും. എറണാകുളം ആശിര്‍ഭവനില്‍ നടക്കുന്ന സെമിനാര്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.

ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞു നടക്കുന്ന സെമിനാറില്‍ ഡോ. രാജന്‍ ഗുരുക്കള്‍, റവ. ഡോ. മരിയാന്‍ അറയ്ക്കല്‍, ഡോ. പി.ജെ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ് മോഡറേറ്ററായിരിക്കും. വൈകിട്ട് ആറിന് നടക്കുന്ന സെഷനില്‍ ഡോ. സ്‌കറിയ സക്കറിയ, ഡോ. എന്‍. സാം, ജെക്കോബി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മോഡറേറ്റര്‍: ഡോ. ഐറിസ് കൊയ് ലോ.

11നു രാവിലെ ഒന്‍പതിന് നടക്കുന്ന സെഷനില്‍ ഡോ. ഫ്രാന്‍സിസ് തോണിപ്പാറ, റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എന്നിവരും 11.30നുള്ള സെഷനില്‍ ഡോ. ഏബ്രഹാം അറയ്ക്കല്‍, ഡോ. സിസ്റ്റര്‍ തെരേസ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. സി. ഫ്രാന്‍സിസ് എന്നിവര്‍ യഥാക്രമം മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. ശശിതരൂര്‍ എംപി, പ്രഫ. റിച്ചാര്‍ഡ് ഹേ എംപി എന്നിവര്‍ ആശംസകളര്‍പ്പിക്കും.


Related Articles »