Purgatory to Heaven. - January 2024
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ നമ്മോട് പറയുന്നതെന്ത് ?
സ്വന്തം ലേഖകന്‍ 23-01-2024 - Tuesday
"പ്രിയ സ്നേഹിതരെ, എന്നോട് കരുണയുണ്ടാകണമെ: ദൈവത്തിന്റെ രോക്ഷം എന്റെ മേൽ പതിച്ചിരിക്കുന്നു". (ജോബ് 19:21)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-23
"തീവ്ര വേദനയാൽ ഞാൻ ദുഖിതനായിരിക്കുന്നു. കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ അന്ധമായിരിക്കുന്നു. വേദനയുടെ ഈ തടവറയിൽ നിന്നും ആരെനിക്ക് മോചനം നൽകും? ഭൂമിയിൽ എനിക്ക് മാതാപിതാക്കളും കുട്ടികളും സുഹൃത്തുക്കളുമുണ്ട്; അവരെല്ലാം എന്നെ മറന്നിരിക്കുന്നു. അവരുടെ ഭൗതീക സുഖങ്ങൾക്കു വേണ്ടി ഞാൻ ചെയ്ത തീവ്രപ്രവർത്തിക്ക് ഞാനിപ്പോൾ അനുഭവിക്കുകയാണ്. ജീവിതത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അവർക്കു വേണ്ടി ഞാൻ ഉപേക്ഷിച്ചു. ഞാൻ ഉറങ്ങാൻ പോലും മറന്നു. എന്റെ ആത്മീയ കാര്യങ്ങൾ പോലും ഇപേക്ഷിച്ച് ഞാൻ അവർക്കു വേണ്ടി ജോലി ചെയ്തു.
നിങ്ങളെന്നോട് ഇതുപോലെ പെരുമാറാൻ ഞാൻ നിങ്ങളോട് എന്തു ദ്രോഹം ചെയ്തു. ഞാൻ എന്റെ എല്ലാം നിങ്ങൾക്കു തന്നു. എന്നാൽ ഒരു പ്രാർത്ഥന പോലും നിങ്ങൾ എനിക്കു വേണ്ടി ഉരുവിട്ടില്ല. എന്റെ മരണക്കിടക്കയ്ക്കരികിൽ നിന്ന് നിങ്ങൾ വിലപിച്ചപ്പോൾ, പ്രാർത്ഥന നിങ്ങൾ എനിക്ക് വാഗ്ദാനം ചെയ്തതല്ലേ? എന്റെ തളരുന്ന കൈകളിൽ അമർത്തി കൊണ്ട്, അന്ത്യയാത്ര ആശംസിച്ചു കൊണ്ട്, എന്തെല്ലാം ആശ്വാസവചനങ്ങളാണ് നിങ്ങൾ എന്നോട് പറഞ്ഞിരുന്നത്. ദൈവത്തിന്റെ കരങ്ങൾ എന്റെ മേൽ വീണിരിക്കുന്നു. ആ വേദനയിൽ ഞാൻ നുറുങ്ങുകയാണ്."
(ശുദ്ധീകരണ സ്ഥലത്തിലെ ഒരാത്മാവിന്റെ രോദനം.)
വിചിന്തനം:
പോർട്ട് മാരിസിലെ വി.ലിയനാർഡോ പറയുന്നു: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് പരാതിപ്പെടാനുള്ള അവകാശമുണ്ട്. എന്നാൽ നാം അത് ശ്രദ്ധിക്കാറുണ്ടോ? അവരുടെ രോദനം നാം കേൾക്കുന്നുണ്ടോ? അവർക്കു വേണ്ടി ഇന്നത്തെ ദിവസം നന്മകൾ ചെയ്യുക. വിസ്മരിക്കപ്പെട്ടവരുടെ ആത്മാക്കളുടെ രോദനം നാം കേൾക്കാതിരിക്കരുത്.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക