Question And Answer - 2024

ദൈവം തനിക്കുതന്നെ പേരു കല്‍പ്പിക്കുന്നത് എന്തുകൊണ്ട്?

07-07-2015 - Tuesday

തന്നെ വിളിക്കുന്നതിനുള്ള സാധ്യത നല്‍കാന്‍ വേണ്ടി ദൈവം തനിക്കുതന്നെ പേരിടുന്നു. അറിയപ്പെടാത്തവനായി നിലകൊള്ളാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. കൂടുതല്‍ ഉയര്‍ന്ന സത്തയായി തന്നത്തന്നെ മാറ്റിനിറുത്താന്‍, അതായത് കേവലം ഊഹിച്ചറിയേണ്ട ആളായി നിലകൊള്ളാന്‍ അവിടന്ന് ആഗ്രഹിക്കുന്നില്ല.



യഥാര്‍ത്ഥത്തിലുള്ള സജീവവ്യക്തിയായി അറിയപ്പെടാനും വിളിക്കപ്പെടാനും ദൈവം ആഗ്രഹിക്കുന്നു. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവം മോശയ്ക്ക് തന്‍റെ പേരു വെളിപ്പെടുത്തി: യാഹ്വേ (പുറ 3:14). ദൈവം തന്‍റെ ജനത്തിന് തന്നെ വിളിക്കാനുള്ള സാധ്യത നല്‍കുന്നു. എന്നാലും അവിടന്ന് മറഞ്ഞിരിക്കുന്ന ദൈവമാണ്, രഹസ്യമായ സാന്നിദ്ധ്യമാണ്.



ബഹുമാനം മൂലം ദൈവത്തിന്‍റെ നാമം ഇസ്രായേലില്‍ പറയപ്പെട്ടിരുന്നില്ല. (ഇന്നും പറയുന്നില്ല). അതിനു പകരമായി, അദോണായീ എന്ന പേര് ഉപയോഗിക്കുന്നു. കര്‍ത്താവ് എന്നാണ് അതിന്‍റെ അര്‍ത്ഥം. പുതിയനിയമത്തില്‍ യേശുവിനെ യഥാര്‍ത്ഥ ദൈവമായി മഹത്ത്വപ്പെടുത്തുമ്പോള്‍ ആ വാക്കുതന്നെ ഉപയോഗിക്കുന്നു. യേശു കര്‍ത്താവാണ് (റോമ 10:9)



മോശ ദൈവത്തോടു പറഞ്ഞു. ഇതാ ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍ പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെയടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു പറയാം. എന്നാല്‍ അവിടത്തെ പേരെന്തെന്നു ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുള്‍ ചെയ്തു. ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍മക്കളോട് നീ പറയുക. ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു അവിടന്ന് വീണ്ടും അരുള്‍ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്‍റെ നാമധേയം. അങ്ങനെ സര്‍വ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കണം.

(Derived from the teachings of the Church)

More Archives >>

Page 1 of 1