India

മിഷ്ണറിമാര്‍ ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും ദരിദ്രര്‍ക്ക് പകര്‍ന്ന് നല്‍കുന്നവര്‍: ബിഷപ്പ് ജോസഫ് കരിയില്‍

സ്വന്തം ലേഖകന്‍ 26-01-2018 - Friday

കൊച്ചി: ഗ്രാമങ്ങളിലെ സാധാരണക്കാരും ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടൊപ്പം ജീവിക്കുകയും അവരുടെ ദുരിതങ്ങളില്‍ പങ്കുചേരുകയും ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും അവര്‍ക്കു പകര്‍ന്നു നല്കുകയും ചെയ്യുന്നവരാണു മിഷ്ണറിമാരെന്നു കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാഷണല്‍ മിഷന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

ഭാരതസഭയുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും കേരളത്തില്‍നിന്നുള്ള മിഷ്ണറിമാരുടെ പങ്കാളിത്തവും നേതൃത്വവുമുണ്ടെന്നത് അഭിമാനകരമാണ്. സമൂഹനിര്‍മിതിയിലും രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സംസ്‌കാരങ്ങളുടെ സമന്വയത്തിലും സഭയുടെ പ്രേഷിതര്‍ക്കു പ്രത്യേകമായ ഉത്തരവാദിത്തമുണ്ട്. മിഷന്‍ പ്രദേശങ്ങളെയും മിഷ്ണറിമാരെയും അവരുടെ പ്രവര്‍ത്തനമേഖലകളെയും അടുത്തറിയുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കുന്നതിനും മിഷന്‍ എക്‌സ്‌പോ സഹായകരമാകും. ബിഷപ്പ് പറഞ്ഞു.

പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് സ്വാഗതവും മിഷന്‍ എക്‌സ്‌പോ കണ്‍വീനര്‍ ഫാ. ഷാജി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. 30നാണു നാഷണല്‍ മിഷന്‍ എക്‌സ്‌പോ സമാപിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണു പ്രവേശനസമയം.


Related Articles »