Purgatory to Heaven. - February 2025
ശുദ്ധീകരണ സ്ഥലത്തെ വിശന്നിരിക്കുന്ന ആത്മാക്കള്‍
സ്വന്തം ലേഖകന്‍ 01-02-2023 - Wednesday
“ഞാന്‍ ജീവന്റെ അപ്പമാകുന്നു എന്റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല.” – (യോഹന്നാന്‍ 6:35)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-1
ഈ ലോകത്തുള്ള സകലര്‍ക്കുമായി ഒരപ്പമേയുള്ളൂ എന്നൊന്ന് വിചാരിച്ചു നോക്കുക. സകലരുടേയും വിശപ്പടക്കുവാന്‍ പര്യാപ്തമാണ് ആ അപ്പം. അതിലേക്കൊന്നു നോക്കുകയേ വേണ്ടു നോക്കുന്നവന്‍ പരിപോഷിപ്പിക്കപ്പെടും. പൂര്‍ണ്ണ ആരോഗ്യവാനായൊരു മനുഷ്യന്‍, നല്ല വിശപ്പോടുകൂടി ആ അപ്പമന്വോഷിക്കുന്നു. അവന് അത് കണ്ടുപിടിക്കുവാനും, ഭക്ഷിക്കുവാനും കഴിയാത്ത സാഹചര്യത്തില്‍ അവന്റെ വിശപ്പ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ആ അപ്പത്തിനു മാത്രമേ അവന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്നും, അതില്ലാതെ അവന്റെ വിശപ്പ് കുറയുകയില്ല എന്നും അവനറിയാം.
ഇത്പോലെതന്നെയാണ് നരകത്തിലെ ആത്മാക്കളുടെ വിശപ്പിന്റെ കാര്യവും, നിത്യതയെന്ന അപ്പം തങ്ങളില്‍ നിന്നും വളരെ അകലെയാണെന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നു. ആ അപ്പത്തോടുള്ള അവരുടെ ആഗ്രഹം വര്‍ദ്ധിക്കുന്നു. എന്നാല്‍ ആ അപ്പം തങ്ങള്‍ക്കൊരിക്കലും കാണുവാന്‍ കഴിയുകയില്ല എന്നറിയുമ്പോള്‍, അതായിരിക്കും ശരിയായ നരകം. ശരിയായ ദൈവത്തേയും, ശരിയായ അപ്പത്തേയും കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത നശിച്ച ചില ആത്മാക്കളുടെ കാര്യവും ഇതുപോലെതന്നെയാണ്.
പക്ഷേ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍, അവര്‍ ആഗ്രഹിച്ച സമയത്ത് അപ്പം (സ്വര്‍ഗ്ഗം) കാണുവാന്‍ അവര്‍ക്ക് കഴിയുകയില്ലെങ്കില്‍ പോലും, ഒരു ദിവസം തങ്ങള്‍ക്ക് അത് കാണുവാന്‍ കഴിയും എന്ന് എന്ന ചിന്ത അവരെ കൂടുതല്‍ ഉന്മേഷഭരിതരാക്കുന്നു. ഒരുദിവസം അവര്‍പൂര്‍ണ്ണമായ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. – ജെനോവയിലെ വിശുദ്ധ കാതറിന്‍
വിചിന്തനം: ശുദ്ധീകരണ സ്ഥലത്തെ വിശക്കുന്ന ആത്മാക്കള്‍ക്കായി നമ്മുടെ പ്രദേശത്തെ പാവപ്പെട്ടവര്‍ക്കു കുറച്ചു ഭക്ഷണം ദാനമായി നല്‍കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
