Meditation. - February 2024
യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ ആരംഭം
സ്വന്തം ലേഖകന്‍ 02-02-2024 - Friday
"മോശയുടെ നിയമം അനുസരിച്ച് , ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ , അവർ അവനെ കർത്താവിനു സമർപ്പിക്കുവാൻ ജെറുസലെമിലേയ്ക്ക് കൊണ്ട് പോയി" (ലുക്കാ . 2:22).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 2
സുവിശേഷകനായ ലൂക്കാ യേശുവിന്റെ മാതാപിതാക്കളുടെ 'നിയമം അനുസരിക്കുന്നതിലുള്ള' ശ്രദ്ധയും, കടിഞ്ഞൂലിന്റെ സമർപ്പണവും, ഒപ്പം മാതാവിന്റെ ശുദ്ധീകരണം തുടങ്ങി നിരവധി കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. എന്നാൽ, ദൈവവചനം ഈ നിയമാനുഷ്ടാനത്തിലെയ്ക്കല്ല നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. മറിച്ച്, പഴയ നിയമത്തിലൂടെ നമുക്ക് ലഭിച്ച വാഗ്ദാനവും, ആ വാഗ്ദാനത്തിലൂടെ വരുവാനിരുന്ന രക്ഷകനെയുമാണ്. രക്ഷകന്‍റെ വരവിനെ പറ്റി വചനം സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ്, ഉടമ്പടിയുടെ സന്ദേശവാഹകൻ 'ആ ദേവാലയത്തിലേയ്ക്ക് പ്രവേശിക്കുന്ന ദിവസം കാത്തിരുന്ന ജനങ്ങൾ (മലാക്കി .3:1) അത് വിജാതീയർക്ക് വെളിപാടിന്റെ വെളിച്ചവും, അവിടുത്തെ ജനമായ ഇസ്രയേലിന്റെ മഹത്വവും ആണ് (ലൂക്കാ. 2: 32).
യഥാർഥത്തിൽ, പൊതു ആരാധന ക്രമങ്ങളിലും, വേദപുസ്തക ആശയങ്ങളിലും രക്ഷകനേയും, രക്ഷാകര ദൗത്യത്തെയും ദര്‍ശിക്കുവാൻ സാധിക്കും. യേശുക്രിസ്തുവിന്റെ രക്ഷാകര ദൌത്യത്തിൽ പൂർത്തികരിക്കപെടെണ്ട സംഭവങ്ങൾ പെസഹ തിരുന്നാളിൽ ആരംഭം കുറിക്കുന്നു. ആ ദേവാലയത്തിൽ സന്നിഹിതരായിരുന്നവർ പുതിയനിയമത്തിന്റെ ആരംഭമായ പെസഹയെ കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ അവർക്ക് അതിനെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നില്ലയെന്ന് പറയാം. വ്യക്തമാക്കി പറഞ്ഞാല്‍ നിഗൂഡമായ ഈ കുഞ്ഞിന്റെ ജന്മത്തോടെ രക്ഷാകര ദൗത്യത്തിന്റെ ആരംഭം കുറിച്ചിരിക്കുന്നു. എല്ലാറ്റിനും പുതിയ അർത്ഥവും മാനവും നൽകുന്ന ഈ രക്ഷാകര ദൗത്യം. ദേവാലയത്തിന്റെ തിരുനടയിലെ വാതിലുകൾ ഈ അത്ഭുത രാജാാധിരാജനായ് തുറക്കപെട്ടു. വചനം പറയുന്നു, 'ഇസ്രായേലിൽ അനേകരുടെ വീഴ്ച്ചയ്ക്കും, ഉയർച്ചയ്ക്കും കാരണമായ് തീരും. ഇവൻ വിവാദ വിഷയമായ അടയാളവും ആയിരിക്കും (2:34).
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 03.02.1994)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.