Purgatory to Heaven. - February 2025
മരിച്ചവരോടുള്ള നന്ദി നാം പ്രകാശിപ്പിക്കേണ്ടത് എങ്ങനെ?
സ്വന്തം 04-02-2024 - Sunday
“തടവുകാരോട് നിങ്ങളും അവര്‍ക്കൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറുവിന്‍ ” (ഹെബ്രായര്‍ 13:3)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി 4
പ്രസിദ്ധ വേദപാരംഗതായിരിന്ന വിശുദ്ധ അംബ്രോസ് പറയുന്നു, “ഞാന്‍ ഈ രാജകുമാരനെ (തിയോഡോസിയൂസ്) സ്നേഹിച്ചിരുന്നു, ഇപ്പോഴും ഞാനവനെ സ്നേഹിക്കുന്നു. അവന്റെ യോഗ്യതകള്‍ക്കനുസരിച്ച് ആ സ്വര്‍ഗ്ഗീയ മടിത്തട്ടിലേക്ക് അവനെ നയിക്കും വരെ ഞാനവനെ ഉപേക്ഷിക്കുകയില്ല. ഓ ജനങ്ങളെ! പെട്ടെന്ന്‍ തന്നെ എന്റെ അടുക്കലേക്ക് വരുവിന്‍, നിങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്ന നിങ്ങളുടെ പ്രാര്‍ത്ഥനകളാകുന്ന സുഗന്ധദ്രവ്യങ്ങളും, നിങ്ങളുടെ അനുതാപത്തിന്റെ ദുഃഖവും, കാരുണ്യവും ഈ രാജകുമാരന്റെ ഭൗതീകാവശിഷ്ടങ്ങളിലേക്ക് വര്‍ഷിക്കുവിന്‍."
തന്റെ സഭാപരമായ ലേഖനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഇങ്ങനെ എഴുതി, “ഒരു മനുഷ്യനും സ്വന്തമായി നില്‍ക്കുന്ന ഒരു ദ്വീപല്ല. നമ്മുടെ ജീവിതങ്ങള്‍ ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. എണ്ണമറ്റ പ്രവര്‍ത്തികള്‍ വഴി അവ പരസ്പരം കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു.
ഒരാളും ഒറ്റക്ക് ജീവിക്കുന്നില്ല. ഒരാളും ഒറ്റക്ക് പാപം ചെയ്യുന്നില്ല, അതുപോലെ തന്നെ ഒരാളും ഒറ്റക്ക് രക്ഷപ്പെടുന്നുമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ചിന്തിക്കുന്നതിലും, പറയുന്നതിലും, പ്രവര്‍ത്തിക്കുന്നതിലും, മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ തിരിച്ചും. എന്റെ ജീവിതം മറ്റുള്ളവരിലേക്കും ഒഴുകികൊണ്ടിരിക്കുന്നു. അത് ഒരുപക്ഷേ ഗുണത്തിനോ, ദോഷത്തിനോ ആയിരിക്കാം. അതിനാല്‍ മറ്റുള്ളവനു വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ അവനെ സംബന്ധിച്ചിടത്തോളം വെറും ബാഹ്യമായുള്ളതല്ല, അതിനും മേലെയുള്ളതാണ്, മരണ ശേഷവും നിലക്കാത്ത ഒന്നായി അത് തുടരേണ്ടിയിരിക്കുന്നു. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, മറ്റുള്ളവനോടുള്ള എന്റെ നന്ദി, അവനുവേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന അവന്റെ ശുദ്ധീകരണത്തില്‍ നിന്നുള്ള മോക്ഷത്തിന് സുനിശ്ചിതമായും ഒരു പങ്ക് വഹിക്കുന്നുണ്ട് "(n 48).
വിചിന്തനം: മരണം മൂലം നമ്മിൽ നിന്നും വേർപെട്ടുപോയ നമ്മുടെ പൂർവ്വികരോടും സ്നേഹിതരോടുമുള്ള നമ്മുടെ നന്ദി പ്രകാശനം അവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനയിലൂടെയാകട്ടെ. അതിനായി നമുക്ക് പുതിയ തീരുമാനങ്ങളെടുക്കാം.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക