Meditation. - February 2024

എന്താണു ജീവിതത്തിന്റെ അർത്ഥം?

സ്വന്തം ലേഖകൻ 06-02-2024 - Tuesday

"അങ്ങ് എനിക്ക് ജീവന്റെ മാർഗ്ഗം കാണിച്ചു തരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്" (സങ്കീർത്തനം16:11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 6

മനുഷ്യൻ പലപ്പോഴും ചോദിക്കുന്ന സുപ്രധാനമായ ഒരു ചോദ്യമാണ് : എന്താണു ജീവിതത്തിന്റെ അർത്ഥം?

തീർച്ചയായും, ഏറ്റം നടകീയമായതും, ഏറ്റം ഉൽക്രഷ്ടമായതുമായ ഒരു ചോദ്യം തന്നെയാണ് ഇത്. ആ ചോദ്യം മനുഷ്യനെ വിവേചനാശക്തിയും, സ്വതന്ത്ര മനസ്സുമുള്ള വ്യക്തിയെന്ന് മുദ്രകുത്തുന്നു. മനുഷ്യൻ, യഥാർത്ഥത്തിൽ കാലത്തിന്റെ പരിമിധിയ്ക്കുള്ളിലോ സ്ഥിരമായ ഒരു ചട്ടക്കൂടിലോ ഒതുങ്ങുന്നവൻ അല്ല.

നിരീശ്വരവാദം, ഭൗതികവാദം, മതേതരമായ ചിന്തകൾ എന്നിവയൊക്കെ നിർഭാഗ്യവശാൽ പലപ്പോഴും പഠിപ്പിക്കുന്നത്- ഈ സുപ്രധാനമായ ചോദ്യം മനുഷ്യന്റെ മനസ്സിന്റെയൊരു വിഭ്രാന്തിയാണ് എന്നാണ്. അതായത് തികച്ചും മാനസികവും, വൈകരികവുമായ ഒരു തലം.

വളരെ അപകടകരമായ ഒരു തത്വശാസ്ത്രമാണ് അത്. കാരണം, ഒരു യുവാവിന് അവന്റെ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ കഴിയാതെ വരുമ്പോൾ അവന്റെ മനസ്സിനെ ഭൂതകാലത്തിലെയും, വർത്തമാനകാലത്തിലെയും, വേദനാജനകമായ സംഗതികൾ അടിമപ്പെടുത്തുന്നു. തന്മൂലം അവനിലുണ്ടാകുന്ന അസ്ഥിരതയും, ഭാവിയെക്കുറിച്ചുള്ള ആശങ്കകളും, സ്നേഹബന്ധങ്ങളിലെ മുറിവുകളും, തെറ്റിധാരണകളും, തൊഴിലില്ലായ്മയും അവനെ മയക്കുമരുന്നിലേയ്ക്കും, അക്രമസ്വഭാവത്തിലെയ്ക്കും, നിരാശാബോധത്തിലെയ്ക്കും നയിക്കുന്നതിന് കാരണമായേക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം,1.3.1979)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »