Meditation. - February 2024
പ്രപഞ്ചോല്‍പത്തിയും വിശുദ്ധ ഗ്രന്ഥവും
സ്വന്തം ലേഖകന്‍ 08-02-2024 - Thursday
"ദൈവമായ കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി" (ഉല്പ്പത്തി. 2:7)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 8
കത്തോലിക്കനല്ലാത്ത ഒരു തത്വചിന്തകൻ ഒരിക്കൽ എന്നോട് പറഞ്ഞു: "നിങ്ങൾക്ക് അറിയാമോ - ഉൽപ്പത്തി പുസ്തകത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങൾ തുടര്‍ച്ചയായി വീണ്ടും വീണ്ടും വായിച്ചു, അതിനെപ്പറ്റി ചിന്തിക്കാതെ ഇരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല."
അതെ, തീര്‍ച്ചയായും എനിക്കു തോന്നുന്നു. മനുഷ്യനെയും ഈ പ്രപഞ്ചത്തെയും മനസ്സിലാക്കുവാൻ അടിസ്ഥാനപരമായ വസ്തുതയും, സാഹചര്യങ്ങളും, ഒന്നിക്കുന്ന ഈ വചനങ്ങളെ ധ്യാനിക്കുന്നില്ലയെങ്കിൽ വളരെ നഷ്ടമായിരിക്കും . ഒരുപക്ഷെ, ഒരപരിചിത്വം തോന്നിയേക്കാം, പക്ഷേ ഉല്പത്തി പുസ്തകത്തിലെ ഈ ആദ്യ മൂന്നു അധ്യായങ്ങളും ആഴത്തിൽ ചിന്തിക്കാതെയും, പഠിക്കാതെയും, ശാസ്ത്രത്തെയും, സിദ്ധാന്തങ്ങളെയും മനസ്സിലാക്കുവാൻ നമ്മുക്ക് സാധിക്കുകയില്ല. ഇന്നത്തെ ഈ ലോകത്തിന്‍റെ അവസ്ഥ മനസിലാക്കുവാനുള്ള താക്കോലാണ് ഈ മൂന്നു അദ്ധ്യായങ്ങളും. അതുകൊണ്ടു തന്നെ, ധാരാളം എതിര്‍പ്പുകളും, നിരവധി പ്രഖ്യാപനങ്ങളും ഇതിനെ ചൊല്ലി നടക്കുന്നു.
(St. John Paul II, S.of.C)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.