Youth Zone - 2024
നിങ്ങൾ എന്തുവിശ്വസിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
08-07-2015 - Wednesday
രു ഐ ടി സ്പെഷ്യലിസ്റ്റ് കമ്പ്യൂട്ടറിൻറെ ആന്തരിക പ്രവർ ത്തനങ്ങൾ അറിയുന്നതുപോലെ കൃത്യതയോടെ നിങ്ങളുടെ വിശ്വാസം നിങ്ങൾ അറിയണം. നല്ല സംഗീതജ്ഞൻ ഉപയോഗിക്കുന്ന സംഗീതോപകരണം അയാൾ അറിയുന്നതുപോലെ നിങ്ങൾ അതിനെ മനസ്സിലാക്കണം. അതെ , നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ തലമുറയെക്കാൾ കൂടുതൽ ആഴത്തിൽ വിശ്വാസത്തിൽ വേരുച്ചവരാകണം.. ഈ കാലഘട്ടത്തിൻറെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടാകാനാണത്. നിങ്ങളുടെ വിശ്വാസം സൂര്യപ്രകാശത്തിൽ മഞ്ഞുതുള്ളി വറ്റിപ്പോകുന്നതുപോലെ വറ്റിപ്പോകാതിരിക്കണമെങ്കിൽ , ഉപ്ഭോഗസംസ്കാരത്തിൻറെ അനുനയം തടഞ്ഞുനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , നിങ്ങളുടെ സ്നേഹം അശ്ലീലസാഹിത്യത്തിൽ മുങ്ങിപ്പോകാതിരിക്കണമെങ്കിൽ, നിങ്ങൾ ദുർബലരെ ഒറ്റിക്കൊടുക്കാതിരിക്കുകയും മുറിവേല്പിക്കപ്പെടുന്നവരെ നിരാശ്രയരായി തള്ളിക്കളായാതിരിക്കുകയും ചെയ്യണമെങ്കിൽ നിങ്ങൾക്കും ദൈവ സഹായം ഉണ്ടായിരിക്കണം.
ദുഷ്ടൻറെ ആക്രമണങ്ങൾ മൂലം അടുത്ത കാലത്ത് വിശ്വാസി സമൂഹം എത്ര അഗാധമായി മുറിവേല്പിക്കപ്പെടുന്നെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. പാപം തന്നെ സഭയുടെ ആന്തരികമണ്ഡലത്തിലേയ്ക്, അതെ സഭയുടെ ഹൃദയത്തിലേക്ക് തള്ളിക്കയറിയതുമൂലം അതു സംഭവിച്ചു. ദൈവത്തിൻറെ തിരു മുൻപിൽ നിന്ന് ഒളിച്ചോടാൻ അത് ഒരു ഒഴികഴിവാക്കരുത്. നിങ്ങൾ തന്നെയാണ് ക്രിസ്തുവിൻറെ ശരീരം, സഭ. മനുഷ്യൻ മിക്കപ്പോഴും വിരൂപമാക്കിയ സഭയുടെ മുഖത്തേക്ക് നിങ്ങളുടെ നിർമ്മലമായ സ്നേഹാഗ്നി കൊണ്ടുവരുവിൻ. “ തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്തവിനെ ശുശ്രൂഷിക്കുവിൻ”(റോമാ 12:11)
ഇസ്രായേൽ ജനം അതിൻറെ ചരിത്രത്തിലെ ഏറ്റവും താഴ്ന്നപടിയിലായിരുന്നപ്പോൾ ദൈവം സഹായം ആവശ്യപ്പെട്ടത് ഇസ്രായേലിലെ മഹാന്മാരും ബഹുമാനിതരുമായ ആളുകളിൽ നിന്നല്ല, പിന്നയോ ജറെമിയ എന്ന പേരുള്ള ഒരു യുവാവിൽ നിന്നാണ്. ജറെമിയ അത്ഭുതപരതന്ത്രനായി പറഞ്ഞു: “ദൈവമായ കർത്താവെ, ഞാൻ കേവലം ബാലനാണ് സംസാരിക്കാൻ എനിക്ക് പാടവമില്ല” (ജറെ 1:6) പക്ഷെ ദൈവം പിന്തിരിഞ്ഞില്ല അവിടുന്ന് പറഞ്ഞു “ വെറും ബാലനാണെന്നു നീ പറയരുത് ഞാൻ ആരുടെയടുക്കലേയ്ക്കെല്ലാം അയക്കുന്നുവോ അവരുടെ എല്ലം അടുക്കലേയ്ക്ക് നീ പോകണം. ഞാൻ കല്പിക്കുന്നതെന്തും സംസാരിക്കണം”
(Pope Benedict XVI, YOUCAT)