Purgatory to Heaven. - February 2025
തിരുമുഖത്തോടുള്ള ഭക്തി ആത്മാക്കളുടെ രക്ഷയ്ക്കുള്ള പരിഹാര മാര്‍ഗ്ഗം
സ്വന്തം ലേഖകന്‍ 15-02-2024 - Thursday
“എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്ന്‍ എന്നോടു കല്‍പ്പിച്ചു; കര്‍ത്താവേ അവിടത്തെ മുഖം ഞാന്‍ തേടുന്നുവെന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിച്ചു. അങ്ങയുടെ മുഖം എന്നില്‍ നിന്നും മറച്ചു വെക്കരുതേ, എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളികളയരുതേ! എന്റെ രക്ഷകനായ' ദൈവമേ എന്നെ തിരസ്കരിക്കരുതെ! എന്നെ കൈവെടിയരുതേ (സങ്കീര്‍ത്തനങ്ങള്‍ 27:8-9)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-15
ഫ്രാന്‍സിലെ കര്‍മ്മലീത്ത സന്യാസിനിയായിരിന്ന സിസ്റ്റര്‍ മേരിയ്ക്കു ലഭിച്ച ദര്‍ശനങ്ങളിലൂടെയാണ് യേശുവിന്‍റെ തിരുമുഖത്തോടുള്ള ഭക്തി പ്രചരിക്കാന്‍ ഇടയായത്. അവിടുത്തെ തിരുമുഖ ഭക്തി പ്രചരിപ്പിക്കാന്‍ സഹായിച്ചിട്ടുള്ളവരുടെ മരണ സമയത്ത്, അവരുടെ ആത്മാക്കളെ താന്‍ നേരിട്ടു ശുദ്ധീകരിക്കുമെന്ന് സിസ്റ്റര്‍ മേരിയോടു കര്‍ത്താവായ യേശു വെളിപ്പെടുത്തി– ആന്‍ ബാള്‍, ഗ്രന്ഥ രചയിതാവ്.
വിചിന്തനം: യേശുവിന്‍റെ പാവന തിരുമുഖത്തോടു ഇപ്രകാരം പ്രാര്‍ത്ഥിക്കുക: "തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ. അങ്ങനെ അങ്ങയുടെ കരുണ പാപികളുടെ മാനസാന്തരത്തിനും, മരിച്ചവരുടെ മോചനത്തിനും കാരണമാകട്ടെ.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
