Purgatory to Heaven. - February 2025

നീതീകരിക്കപ്പെട്ട തിളങ്ങുന്ന ആത്മാക്കള്‍

സ്വന്തം ലേഖകൻ 18-02-2023 - Saturday

“ജ്ഞാനികള്‍ ആകാശ വിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്ക്‌ നയിക്കുന്നവന്‍ ന നക്ഷത്രങ്ങളേപ്പോലെ എന്നുമെന്നും പ്രകാശിക്കും” (ദാനിയേല്‍ 12:3).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-18

പ്രകാശത്തിന്റെ വേഗത്തിന് സമാനമായ രീതിയില്‍ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍, എല്ലാത്തിനേയും ആഗിരണം ചെയ്യുന്ന ദൈവത്തിന്റെ സ്നേഹമാകുന്ന അഗ്നി ആത്മാവിലേക്ക് പകരപ്പെടുന്നു. പാപത്തിന്റെ നിഴലുകള്‍ പിന്‍വലിയുമ്പോള്‍, ദൈവത്തിന്റെ ശോഭക്ക് സമാനമായ രീതിയില്‍ അല്‍പ്പാല്‍പ്പമായി ആ ആത്മാക്കള്‍ പ്രകാശിക്കുവാന്‍ ആരംഭിക്കുന്നു.

നീതീകരിക്കപ്പെട്ട ഈ ആത്മാക്കളെപ്പറ്റി ജ്ഞാനത്തിന്റെ പുസ്തകത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു : “ഉലയിലെ സ്വര്‍ണ്ണമെന്നപോല്‍ അവിടുന്ന്‍ അവരെ ശോധനചെയ്തു ദഹനബലിയായി സ്വീകരിച്ചു. അവിടത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.” (ജ്ഞാനം 3:6-7)

വിചിന്തനം: സ്വര്‍ഗ്ഗത്തോട് അടുത്ത ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .


Related Articles »