Meditation. - February 2024

അനുദിന ജീവിതത്തിലെ കുരിശുകള്‍ ഭാരമോ അനുഗ്രഹമോ?

സ്വന്തം ലേഖകന്‍ 19-02-2024 - Monday

"സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവനു എന്റെ ശിഷ്യൻ ആയിരിക്കുവാൻ കഴിയുകയില്ല" (ലൂക്കാ 14: 27)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 19

"ധാർമിക, സദാചാര മൂല്യങ്ങളുടെ ഭാരം സ്വന്തം ചുമലിൽ ഏറ്റുന്നവനാണ് ഒരു ക്രിസ്ത്യാനി. കാരണം സദാചാരനിഷ്ഠയെന്നു പറയുന്നത് ഒരു ഭാരം തന്നെയാണ്. അത് ഒരേ സമയം ഭാരവും ഒരു ഉത്തേജനശക്തിയുമാണ്. യേശുവിനരികിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി സദാചാരനിഷ്ഠയുടെ എല്ലാ ഭാരവും ചുമക്കേണ്ടിയിരിക്കുന്നു. ഈ ഭാരം തന്നെയായിരിക്കും അവന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഉത്തേജന ശക്തി.

എന്നാൽ ഈ ഭാരം ഒഴിവാക്കുവാൻ ആഗ്രഹിക്കുന്ന നമ്മേ സംബന്ധിച്ചിടത്തോളം ക്രിസ്തുവുമായി, ക്രിസ്തുവിന്റെ ആശയങ്ങളുമായി പൊരുത്തപെടുവാൻ സാധിക്കുകയില്ല. അതിനാല്‍ തന്നെ 'ധാർമികമൂല്യത' എന്ന കുരിശ് നമ്മൾ ഒഴിവാക്കുവാൻ ശ്രമിക്കുന്നു. ഇതുവരെ എഴുതപ്പെട്ടിരിക്കുന്ന എല്ലാ ലേഖനങ്ങളിലും, സാഹിത്യപരമായ എല്ലാ സൃഷ്ടികളിലും 'സദാചാരനിഷ്ഠ ഒരു കുരിശു' തന്നെയായിട്ടാണ് എഴുതിയിരിക്കുന്നത്. ക്രിസ്തീയ ധാർമികത ഒരു കുരിശു തന്നെയാണ്. മനുഷ്യനു വേണമെങ്കിൽ ആ കുരിശ് ഒഴിവാക്കാം. എന്നാൽ ക്രിസ്തു അത് അവസാനം വരെ ചുമന്നു. അതുകൊണ്ടു തന്നെ ക്രിസ്തുവിനു പാപത്തോട് എതിർപ്പ് തന്നെയായിരുന്നുവെന്ന്‍ നിസംശയം നമ്മുക്ക് മനസ്സിലാക്കാം."

[Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കോവ്, 10.4.1962]

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »