Purgatory to Heaven. - February 2025
ആത്മാക്കളുടെ രക്ഷയ്ക്കായി നാം ചെയ്യുന്ന പരിഹാരത്തിന്‍റെ പ്രതിഫലമെന്ത്?
സ്വന്തം ലേഖകന്‍ 22-02-2024 - Thursday
“വത്സലമക്കളേപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോല്‍ നിങ്ങളും സ്നേഹത്തില്‍ ജീവിക്കുവിന്‍, അവിടുന്ന് നമ്മള്‍ക്ക് വേണ്ടി സുരഭിലകാഴ്ചയും, ബലിയുമായി തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.” (1 എഫേസോസ് 5:1-2)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-22
പാപത്തില്‍ മുഴുകി ജീവിച്ച തന്റെ സുഹൃത്ത് കൊല ചെയ്യപ്പെട്ടത് കേട്ട് നടുങ്ങിത്തരിച്ച കൊര്‍ട്ടോണായിലെ മാര്‍ഗരറ്റ് ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുകയും ഒടുവില്‍ വിശുദ്ധയാവുകയും ചെയ്തു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതി അതിശക്തമായ ഒരു വിശ്വാസം വിശുദ്ധ കാത്തുസൂക്ഷിച്ചു. മാത്രമല്ല തന്റെ സഹനങ്ങളും ബുദ്ധിമുട്ടുകളും അവരുടെ മോചനത്തിനായി സഹിക്കുകയും ചെയ്തു.
വിശുദ്ധ തന്റെ മരണകിടക്കയില്‍ കിടക്കുമ്പോള്‍, തന്നെ സ്വര്‍ഗ്ഗത്തിലേക്ക് രാജകീയ അകമ്പടി സേവിക്കുന്നതിനും, ബഹുമാനിക്കുന്നതിനുമായി ശുദ്ധീകരണസ്ഥലത്ത് നിന്നും വിടുതല്‍ ലഭിച്ച ആത്മാക്കളുടെ ഒരു സൈനീക വലയം രൂപപ്പെടുന്നത് അവള്‍ ദര്‍ശിച്ചു.
വിചിന്തനം: നമ്മള്‍ മൂലം ശുദ്ധീകരണസ്ഥലത്ത് നിന്നും വിടുതല്‍ ലഭിച്ചിട്ടുള്ള ആത്മാക്കളുമായിട്ടുള്ള ഒരു കൂടിക്കാഴ്ചയുടെ ചിത്രം മനസ്സില്‍ സങ്കല്‍പ്പിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
