Purgatory to Heaven. - February 2024
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ ആത്മാക്കള്‍ക്ക് സാധിയ്ക്കുമോ?
സ്വന്തം ലേഖകന്‍ 23-02-2024 - Friday
“എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്ത്തുക, അവിടുന്ന്‍ നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്; അവിടുന്ന് നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു, നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്ന് നിന്റെ ജീവനെ പാതാളത്തില്‍ നിന്നും രക്ഷിക്കുന്നു, അവിടുന്ന്‍ സ്നേഹവും കരുണയും കൊണ്ട് നിന്നെ കിരീടമണിയിക്കുന്നു. നിന്റെ യൗവ്വനം കഴുകന്റേതുപോലെ നവീകരിക്കപ്പെടുവാന്‍ വേണ്ടി, നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 103:2-5)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-23
"ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് സ്വയം യോഗ്യതകള്‍ നേടുവാന്‍ കഴിയുകയില്ലെങ്കിലും, നമുക്ക് വേണ്ടി മഹത്തായ വരദാനങ്ങള്‍ നേടിതരുവാന്‍ അവര്‍ക്ക് സാധിക്കും. ദൈവാനുഗ്രഹം വഴി നമുക്കായി അതിവിശിഷ്ടമായ സഹായങ്ങള്‍ നേടിതരുവാനും, തിന്മകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, എല്ലാവിധ അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനും അവര്‍ക്ക് സാധിക്കും."- St. Alphonsus Liguori
വിചിന്തനം: വിശുദ്ധി നിറഞ്ഞതും കാരുണ്യമുള്ളതുമായ ഒരു മനസ്സ് ലഭിക്കാന്‍ വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് അപേക്ഷിക്കുക. ബുദ്ധി, ഗ്രഹണശക്തി, സഹനശക്തി, അറിവ്, ഭക്തി, ദൈവഭയം തുടങ്ങിയ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ കൊണ്ട് നമ്മുടെ ഹൃദയങ്ങളെ നവീകരിക്കുവാന്‍ വേണ്ടി അവരോടു അപേക്ഷിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക