Meditation. - February 2024

ദൈവത്തിനു മാത്രമേ പാപം തുടച്ചു മാറ്റുവാൻ സാധിക്കൂ

സ്വന്തം ലേഖകന്‍ 23-02-2024 - Friday

"ദൈവമെ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!" (സങ്കീര്‍ത്തനം 51:1)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 23

എല്ലാ അറിയുന്ന ഒരു വിധിയാളൻ മാത്രമല്ല ദൈവം. മനുഷ്യന്റെ അതിക്രമങ്ങളെ കുറിച്ചുള്ള വിലാപങ്ങൾ ശ്രവിക്കുന്നവനും കൂടിയാണ് അവിടുന്ന്. അതുകൊണ്ടാണ് സങ്കീർത്തകൻ 'എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ' (സങ്കീ 51:1) എന്ന് പ്രാർത്ഥിക്കുന്നത്.

'മായിച്ച്കളയുക' എന്ന് വച്ചാൽ സങ്കീർത്തകൻ ഇപ്രകാരമാണ് അർത്ഥമാക്കുന്നത്- "എന്റെ ആത്മാവിനെയും, എന്നെ മുഴുവനും ഭാരപ്പെടുത്തുന്ന ഈ തിന്മ തുടച്ചുമായിക്കണമേ! അങ്ങേയ്ക്കു മാത്രമേ അതിനു കഴിയു, അങ്ങേയ്ക്കു മാത്രം!

അങ്ങേയ്ക്കു മാത്രമേ അത് തുടച്ചു മാറ്റുവാൻ കഴിയു , കാരണം , അങ്ങേയ്ക്ക് മാത്രമേ സൃഷ്ടിക്കുവാൻ കഴിയു! അങ്ങ് എന്നെ പുതിയ സൃഷ്ടി ആക്കുന്നില്ലായെങ്കിൽ എന്നിലെ പാപം മാറിപ്പോകുകയില്ല." എന്നിട്ട് സങ്കീർത്തകൻ ഇങ്ങിനെ കേഴുന്നു "ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! (സങ്കീർത്തനം 51:10) ...അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും എനിക്ക് തരേണമേ!" (സങ്കീർത്തനം 51:12).

പുരാതനമായ സങ്കീർത്തനത്തിന്റെ ഈ വരികൾ എല്ലാ സമകാലവ്യക്തികളും വായിക്കേണ്ടതാണ്, ഒരിക്കലല്ല, മറിച്ച് വീണ്ടും വീണ്ടും. ഇത് ലളിതവും, അർത്ഥഗർഭവും, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതും, മനുഷ്യന്റെയുള്ളിലെ ചിന്താധാരകളെ സത്യത്തിന്റെയും, നീതിയുടെയും അടിസ്ഥാനത്തിൽ വെളിച്ചം പകരുവാൻ പര്യാപ്തവുമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17. 2. 88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »