Events - 2024
ഒരുക്കങ്ങൾ പൂർത്തിയായി; മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ നാളെ
ബാബു ജോസഫ് 02-11-2018 - Friday
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ രൂപത മാഞ്ചസ്റ്റർ റീജിയൺ ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് സീറോ മലബാർ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണിൽ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷനായി മാഞ്ചസ്റ്ററിൽ വൻ ഒരുക്കങ്ങൾ.
ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ് സ്ഥാപകനും അഭിഷേകാഗ്നി മിനിസ്ട്രീസ് ഡയറക്ടറുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവെൻഷൻ നാളെ നടക്കും. ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ് സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വിവിധ മാസ് സെന്ററുകൾ കേന്ദ്രീകരിച്ച് പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകൾ എന്നിവ നടന്നുവരുന്നു. കൺവെൻഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു. സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നാളെ നവംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.
ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. നവംബർ 3 ന്റെ കൺവെൻഷനിലേക്ക് ഫാ.മലയിൽപുത്തൻപുരയുടെ നേതൃത്വത്തിലുള്ള റീജിയണൽ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.
വിശാലമായ സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്:
BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.
കൂടുതൽ വിവരങ്ങൾക്ക്:
സാജു വർഗീസ് 07809 827074(ജനറൽ കൺവീനർ )