India - 2025

ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭക്കു പുതിയ ഭാരവാഹികള്‍

സ്വന്തം ലേഖകന്‍ 21-11-2018 - Wednesday

കൊച്ചി: ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഓര്‍ഡോ ഫ്രാന്‍സിസ് കാനൂസ് സെക്കുലാറിസ് ഇന്റര്‍നാഷണല്‍ ഫ്രട്ടേണിറ്റിയുടെ മിനിസ്റ്റര്‍ ജനറാള്‍ ബ്രദര്‍ തീബോര്‍ കൗസറാണ് പുതിയ ദേശീയസമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്. ബ്രദര്‍ ഒലിവര്‍ ഫെര്‍ണാണ്ടസാണു ദേശീയസമിതിയിലെ പുതിയ മിനിസ്റ്റര്‍. വൈസ് മിനിസ്റായി ബ്രദര്‍ ഡോ. ജെറി ജോസഫും ഫൊര്‍മേറ്ററായി സിസ്റ്റര്‍ ഐറീന്‍ എമില്‍ഡ പിന്റോയും, സെക്രട്ടറിയായി ബ്രദര്‍ എസ്. സിങ്കരായന്‍ ക്രിസ്തീരാജും ട്രഷററായി ബ്രദര്‍ ആല്‍വിന്‍ മൊണ്ടേരിയോയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

കേരള ലത്തീന്‍ ഏരിയ കൗണ്‍സിലറായി ബ്രദര്‍ മാര്‍ക്ക് ആന്റണിയെയും സീറോ മലബാര്‍ ഏരിയ കൗണ്‍സിലറായി ബ്രദര്‍ ഫ്രാങ്കോ ജോണിനെയും തമിഴ്‌നാട് ഏരിയ കൗണ്‍സിലറായി ബ്രദര്‍ സെബാസ്റ്റ്യന്‍ സിങ്കരായറിനെയും കര്‍ണാടക ഏരിയ കൗണ്‍സിലറായി ബ്രദര്‍ ലിയോ മത്തിയാസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 2021 നവംബര്‍ 15 വരെയാണു പുതിയ ദേശീയസമിതിയുടെ പ്രവര്‍ത്തന കാലയളവ്.

ആലുവ സെന്റ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. പോളി മാടശേരി, നിയമനത്തിന്റെ ഡിക്രി വായിച്ചു ദേശീയ മിനിസ്റ്ററിനു കൈമാറി.


Related Articles »