Meditation. - March 2024
കുരിശിലെ യേശുവിന്‍റെ ബലിയിലൂടെ കൈവരിക്കപ്പെട്ട അനുരഞ്ജനം
സ്വന്തം ലേഖകന്‍ 18-03-2024 - Monday
"അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു" (മത്തായി. 27: 35).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാർച്ച് 18
ഞാൻ എല്ലാവരെയും കുരിശിന്റെ രക്ഷാകര രഹസ്യത്തിലേയ്ക്ക് നോക്കുവാൻ നിങ്ങളുടെ ശ്രദ്ധയേ ക്ഷണിക്കുന്നു. പാപം മൂലം ദൈവവും മനുഷ്യനും ഉളവായ അകൽച്ച ഇല്ലാതാക്കുവാൻ വേണ്ടി ആ കുരിശിൽ ആണ് കർത്താവ് വളരെ സഹിക്കുകയും, മരണപെടുകയും ചെയ്തത്. സങ്കീർത്തകൻ ഇങ്ങനെ പറയുന്നു, "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അങ്ങ് അകന്നു നില്‍ക്കുന്നതെന്തു കൊണ്ട്?" (സങ്കീ .22:1).
യേശു കുരിശിൽ ബലിയായ ആ മുഹൂർത്തത്തിൽ തന്നെ നമ്മുടെ അനുരഞ്ജനവും സാധിച്ചുയെന്ന് പറയാം. കുരിശിലെ വേദനയുടെ ഓരോ നിമിഷങ്ങളും, 'മനുഷ്യനെ ദൈവവും ആയി അനുരഞ്ജിപ്പിക്കുന്നു' എന്ന് ഗോൽഗോതായിലെ രക്ഷാകര രഹസ്യത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും. മനുഷ്യർ തമ്മിലുള്ള അനുരജ്ഞനവും അതിന്റെ ആവശ്യകതയും നമ്മിൽ ഫലമുളവാക്കുക ക്രിസ്തുവിന്റെ ഈ രക്ഷാകര കർമ്മത്തിലൂടെയാണ്. പാപത്തിനു മേൽ വിജയം നേടാൻ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ക്രിസ്തു, ദൈവവുമായുള്ള ഉടമ്പടി വീണ്ടും പുനസ്ഥാപിച്ച് മനുഷ്യർ തമ്മിലുള്ള അനുരഞ്ജനം വീണ്ടും സാധ്യമാക്കി.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.