News - 2024

ഫ്രാന്‍സിസ് പാപ്പയുടെ മൊറോക്കൊ സന്ദര്‍ശനം അടുത്ത മാസം

സ്വന്തം ലേഖകന്‍ 20-02-2019 - Wednesday

വത്തിക്കാന്‍ സിറ്റി: ചരിത്രപരമായ യു‌എ‌ഇ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം മറ്റൊരു ഇസ്ളാമിക രാജ്യം കൂടി സന്ദര്‍ശിക്കാന്‍ പാപ്പ ഒരുങ്ങുന്നു. ഉത്തരാഫ്രിക്കയിലെ പൂര്‍ണ്ണ ഇസ്ലാമിക രാജ്യമായ മൊറോക്കൊ ദ്വീപാണ് പാപ്പ സന്ദര്‍ശിക്കുവാന്‍ ഇരിക്കുന്നത്. മാര്‍ച്ച് 30-31 തീയതികളിലായിരിക്കും അപ്പസ്തോലിക സന്ദര്‍ശനം. മൊറോക്കൊയുടെ തലസ്ഥാനമായ റബട്ടും രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ കാസബ്ലാങ്കയും ആയിരിക്കും പാപ്പയുടെ സന്ദര്‍ശന വേദികള്‍.

33.7 മില്യണ്‍ ആളുകള്‍ ജീവിക്കുന്ന മൊറോക്കൊയില്‍ 99%വും ഇസ്ലാം മതവിശ്വാസികളാണ്. ശേഷിക്കുന്ന ഒരു ശതമാനത്തില്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ്, യഹൂദ ഇതര വിഭാഗങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരിന്നു.


Related Articles »