Life In Christ - 2025

കുഞ്ഞ് പുരോഹിതര്‍ ഇവിടെയുമുണ്ട്: ബാലികയുടെ വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ 24-06-2019 - Monday

കൊച്ചി: കുഞ്ഞ് പുരോഹിതരുടെ ബലിയര്‍പ്പണ അനുകരണത്തിന്റെ നിരവധി വീഡിയോകള്‍ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇവ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ ആയിരിന്നെങ്കില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ബാലികയുടെ വീഡിയോയാണ്. പുരോഹിതന്റെ കാപ്പയെന്ന പോലെ വസ്ത്രം ധരിച്ചു കര്‍ത്താവ് പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥന ചൊല്ലുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്.

നാല് വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ പേരോ സ്ഥലമോ സംബന്ധിച്ചു വിവരങ്ങള്‍ ഒന്നുമറിയില്ലെങ്കിലും വാട്സാപ്പിലും ടിക്ക്ടോക്കിലുമായി നൂറുകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. നിഷ്കളങ്കതയോടെയുള്ള കുഞ്ഞിന്റെ പ്രാര്‍ത്ഥന ദൈവത്തിന് സ്വീകാര്യമാകുമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.


Related Articles »