News - 2024

"തിരുസഭ, പൗരോഹിത്യത്തിന്റേയോ അധികാര ശ്രേണിയിലിരിക്കുന്നവരുടേയോ സ്വത്തല്ല", അത്മായ സുവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 27-04-2016 - Wednesday

തിരുസഭ, പൗരോഹിത്യത്തിന്റേയോ അധികാര ശ്രേണിയിലിരിക്കുന്നവരുടേയോ സ്വത്തല്ല എന്നും, അത്മായ സുവിശേഷ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നും പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ.

മാര്‍ച്ച് 19ന് ലാറ്റിന്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ കമ്മീഷന് അയച്ച മാർപാപ്പയുടെ ഈ സന്ദേശം ഏപ്രില്‍ 26നാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്ത് വിട്ടത്. “ജനതയില്ലെങ്കില്‍ പുരോഹിതന് സ്ഥാനമില്ല, പുരോഹിതര്‍ തങ്ങളുടെ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്” അദ്ദേഹം പറഞ്ഞു. എല്ലാ ക്രിസ്ത്യാനികളും ഒരു പൊതുവായ ദൈവനിയോഗം പങ്ക് വെക്കുന്നവരാണ് എന്ന കാര്യം കണക്കിലെടുക്കണമെന്ന് പുരോഹിതരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു “നാമെല്ലാവരും തിരുസഭയില്‍ അത്മായരായിട്ടാണ് പ്രവേശിച്ചത്.”

"അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍ പുരോഹിതര്‍ നിയന്ത്രിക്കുവാന്‍ തുടങ്ങിയപ്പോള്‍, സമൂഹത്തിന്റെ എല്ലാ മേഖലകളിലും സുവിശേഷത്തിന്റെ സദ്‌വാര്‍ത്ത എത്തിക്കുവാന്‍ കഴിയണമെന്ന വസ്തുതയുടെ ആവശ്യകതയെ പരിമിതപ്പെടുത്തുവാനുള്ള പ്രവണത കണ്ട് തുടങ്ങിയിരിക്കുന്നു.” ഈ രംഗത്ത് “അത്മായരായ ആളുകള്‍ ഉത്സാഹം കാണിക്കേണ്ടതാണ്.” മാർപാപ്പ പറഞ്ഞു.

“വിവിധ സഹായങ്ങളേയും, അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പകരം പുരോഹിതര്‍ പ്രവാചകപരമായ ജ്വാലയെ ക്രമേണ കെടുത്തികളയുകയാണ് ചെയ്യുന്നത്, ഇതിന് മുഴുവന്‍ സഭയും സാക്ഷ്യം വഹിക്കേണ്ടതായി വരുന്നു” പാപ്പാ മുന്നറിയിപ്പ് നല്കി. ദൈനംദിന ജീവിതത്തില്‍ വിശ്വാസത്തില്‍ ജീവിക്കുവാന്‍ പോരാടുന്ന സഭയിലെ പ്രതിജ്ഞാബദ്ധരായ അല്മായർക്ക് വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമാണ് പ്രോത്സാഹനം ലഭിക്കുന്നതെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു" എന്ന കാര്യം വളരെ ഖേദത്തോടു കൂടി പാപ്പാ കുറിച്ചു.

ജനസമ്മതിക്കു വേണ്ടിയുള്ള ഇടയ ദൗത്യമായിരിക്കരുത് പുരോഹിതർ നിർവഹിക്കേണ്ടത് എന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. പകരം “നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് പ്രതീക്ഷയേയും, വിശ്വാസത്തേയും നിലനിര്‍ത്തുവാനായി ഇന്ന് നാം നടത്തികൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളേയും ഉത്തേജിപ്പിക്കുവാന്‍ വേണ്ട പ്രോത്സാഹനം നല്‍കുവാനായി അല്മായരുമായി ചേർന്നുള്ള ഒരു മാര്‍ഗ്ഗമന്വോഷിക്കുകയും, ഒരുമിച്ച് നില്‍ക്കുകയുമാണ് വേണ്ടത്, പ്രത്യേകിച്ച് ഏറ്റവും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും, ഏറ്റവും പാവപ്പെട്ടവരോടൊപ്പവും”