Arts - 2025
ഷെക്കെയ്ന ടെലിവിഷന്‍ ഇനി ഏഷ്യാനെറ്റ് കേബിള്‍ നെറ്റ്‌വര്‍ക്കിലും
സ്വന്തം ലേഖകന്‍ 29-03-2020 - Sunday
തൃശൂര്‍: ക്രൈസ്തവ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ ശുശ്രൂഷകളുമായി ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ഷെക്കെയ്ന ടെലിവിഷന്‍ ഇനി ഏഷ്യാനെറ്റ് കേബിള്‍ നെറ്റ്‌വര്‍ക്കിലും. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ചാനല്‍ എസിവി നെറ്റ്‌വര്‍ക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്. 664 നമ്പറില്‍ ചാനല്‍ ലഭ്യമാണ്. ചാനല്‍ ലഭിക്കുന്നില്ലെങ്കില്‍ ലോക്കല്‍ എസിവി കേബിള്‍ ഓപ്പറേറ്ററെ ബന്ധപ്പെട്ടോ ഹെല്‍പ് ലൈന്‍ നമ്പറായ 93 888 00 800 വിളിച്ചോ സബ്സ്ക്രൈബര്‍ ഐഡി ഉപയോഗിച്ച് ഓണ്‍ലൈന്‍ ലോഗിന്‍ ചെയ്തോ ചാനല്‍ ലഭ്യമാക്കാവുന്നതാണ്.
സൗജന്യ ചാനലായ ഷെക്കെയ്ന കേരള വിഷന്‍ നെറ്റ്‌വര്‍ക്കില്‍ നേരത്തെ തന്നെ ലഭ്യമായിരിന്നു (ചാനല്‍ നമ്പര്‍ 512). വിശുദ്ധവാരത്തില്‍ വത്തിക്കാനില്‍ നിന്നും കേരളത്തിലെ പ്രമുഖ ദേവാലയങ്ങളില്‍ നിന്നും തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ചാനല്‍ ലഭ്യമാക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക