Daily Saints.

May 14: വിശുദ്ധ മത്തിയാസ്

സ്വന്തം ലേഖകന്‍ 14-05-2023 - Sunday

നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ്‌ പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക്‌ വീണത്‌ വിശുദ്ധ മത്തിയാസിനായിരുന്നു. വിശുദ്ധന്‍ തന്റെ അപ്പസ്തോല സഹോദരന്‍മാര്‍ക്കൊപ്പം ജെറൂസലേമിലെ പീഡനങ്ങള്‍ സഹിക്കുന്നതില്‍ പങ്കാളിയായി.

ക്രിസ്തുവിന്റെ പ്രതിനിധികള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പിരിയേണ്ട സമയം വന്നപ്പോള്‍ വിശുദ്ധന്‍ തനിക്ക് പോകേണ്ടതായ രാജ്യങ്ങളിലേക്ക് പോയി. ഐതിഹ്യമനുസരിച്ച് കാപ്പാഡോസിയയിലേക്കും, കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള പ്രവിശ്യകളിലേക്കുമാണ് വിശുദ്ധന്‍ പോയത്‌. മറ്റ് അപ്പസ്തോലന്‍മാരുടെ തിരുനാളുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത് പോലെ വിശുദ്ധ മത്തിയാസിന്റെ നന്മയേയും, പ്രയത്നങ്ങളെയും, സഹനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമല്ല.

അലെക്സാണ്ട്രിയായിലെ ക്ലെമന്റ്, വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതായ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇക്കാലത്തെ ആത്മീയതക്ക് വളരെയേറെ യോജിച്ചതാണ്. "സൃഷ്ടാവ് സ്ഥാപിച്ച വ്യവസ്ഥകളെ പാപം താറുമാറാക്കി. അത് മനുഷ്യനെ തരംതാഴ്ത്തുന്ന കാര്യങ്ങളില്‍ ഇഴയുവാന്‍ പ്രേരണ നല്‍കുന്നു. സൃഷ്ടിയുടെ സമയത്ത് ദൈവം നമുക്ക്‌ നല്‍കിയ ദൈവീക മഹത്വത്തിലേക്ക്‌ തിരികെ വരുവാനുള്ള ഏക മാര്‍ഗ്ഗം നിര്‍ബന്ധപൂര്‍വ്വം ശരീരത്തെ ആത്മാവിനു അടിയറവ്‌ വെക്കുക എന്നതാണ്. പക്ഷെ ആത്മാവും മൂലപാപവും കാരണം അത് വികലമാക്കപ്പെട്ടിരിക്കുന്നു. അവളുടെ പ്രവണതകള്‍ തിന്മയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നു. ആഴമായ വിശ്വാസവും അറിവുമാണ് ഇതിന് പ്രതിവിധി".

ഇതര വിശുദ്ധര്‍

1. ടാര്‍സൂസിലെ ബോണിഫസ്

2. ടസ്കനിയിലെ ഫെറെന്തിനോ ബിഷപ്പായ ബോണിഫസ്

3. വെസ്റ്റ്‌ മീത്തു ബിഷപ്പായ കാര്‍ത്തെജ് ജൂനിയര്‍

4. സിറിയയിലെ വിക്ടറും കൊറോണയും

5. ഡെറൂവിയാനൂസ്

6. എങ്കെല്‍മെര്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »