News - 2024

നേർച്ചകൾ നിറവേറ്റാതിരുന്നാൽ പ്രശ്നമുണ്ടോ?

പ്രവാചക ശബ്ദം 23-11-2023 - Thursday

നേർച്ചയെന്നു പറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന വാഗ്‌ദാനമാണ്. വാഗ്‌ദാന ലംഘനം ആരോടാണെങ്കിലും ശരിയായ പ്രവൃത്തിയല്ല. അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കിൽ വളരെ ഗൗരവപൂർവം പരിഗണിക്കേണ്ട കാര്യമാണ്. നേർച്ച നിറവേറ്റുക എന്നത് വാഗ്‌ദാനം ചെയ്ത വ്യക്തിയുടെ വലിയ ഉത്തരവാദിത്വമാണ്. ഏതെങ്കിലും കാരണത്താൽ ഏറ്റെടുത്ത നേർച്ച നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്ന് കരുതുക.

ഉദാഹരണമായി, ഒരു വലിയ തുക നേർച്ചയായി നൽകാം എന്ന് വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ കൈവശം പണമില്ല. പലരോടും ചോദിച്ചു. പക്ഷേ ആരും തരാൻ തയ്യാറല്ല; അതുപോലെ, വേളാങ്കണ്ണി മാതാവിന് ഒരുപവൻ്റെ മാല നേർച്ചയായി നൽകാമെന്ന് വാഗ്‌ദാനം ചെയ്തു, എന്നാൽ അത് വാങ്ങാനുള്ള പണമില്ല. ഇപ്രകാരം ഏതെങ്കിലും കാരണത്താൽ നേർച്ച നിറവേറ്റാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേർച്ചക്കു പകരം ആ വ്യക്തിക്കു സാഹചര്യാധിഷ്ഠിതമായി ചെയ്യാൻ സാധ്യമായ മറ്റൊരു നേർച്ചയാക്കി അതിനെ മാറ്റാൻ സാധിക്കും. ഏതായാലും, ദൈവത്തോട് ഒരു വാഗ്‌ദാനം ചെയ്‌താൽ ആ വാഗ്‌ദാനം നിറവേറ്റാനുള്ള ധാർമ്മിക ഉത്തരവാദിത്വം വാഗ്‌ദാനം ചെയ്തയാളിനുണ്ട്.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »