News - 2025
പുതിയ ചാക്രികലേഖനം ലോകത്തിന് പരിചയപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 05-10-2020 - Monday
വത്തിക്കാന്‍ സിറ്റി: തന്റെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) ഫ്രാന്‍സിസ് ആഗോള സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തി. ശനിയാഴ്ച അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടത്തില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം പാപ്പ ചാക്രിക ലേഖനത്തില്‍ ഒപ്പുവെച്ചെങ്കിലും ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ചാക്രിക ലേഖനം പരിചയപ്പെടുത്തിയത്. സാഹോദര്യത്തെക്കുറിച്ചും സാമൂഹിക സൗഹൃദത്തെക്കുറിച്ചുമുള്ള 'ഫ്രത്തേല്ലി തൂത്തി' എന്ന ചാക്രിക ലേഖനത്തില്‍ ഒപ്പിടുവാന്‍ താന്‍ ഇന്നലെ അസീസ്സിയിലായിരിന്നുവെന്നും 'ലൌദാത്തോ സി' എന്ന തന്റെ മുന്‍ ചാക്രിക ലേഖനത്തിന് പ്രചോദനമായ വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരത്തിൽവെച്ചു അതു അത് ദൈവത്തിന് സമർപ്പിച്ചുവെന്നും പാപ്പ പറഞ്ഞു.
മാര്‍പാപ്പമാരായിരിന്ന ജോൺ ഇരുപത്തിമൂന്നാമന്‍ , പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ പാപ്പ എന്നിവർ സൂചിപ്പിച്ചതുപോലെ, മനുഷ്യ സാഹോദര്യവും സൃഷ്ടിയുടെ കരുതലും അവിഭാജ്യ വികസനത്തിലേക്കും സമാധാനത്തിലേക്കും ഉള്ള ഏക മാർഗ്ഗമായി മാറുന്നുവെന്ന് കാലത്തിന്റെ അടയാളങ്ങൾ വ്യക്തമാക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തന്റെ ചാക്രിക ലേഖനത്തില്‍ നിര്‍ധനരേ കൂടുതല്‍ പാവപ്പെട്ടവരാക്കുകയും സമ്പന്നരെ വീണ്ടും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ ആഗോള സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെയുള്ള വിമര്‍ശനം മാര്‍പാപ്പ ആവര്‍ത്തിക്കുന്നുണ്ട്. ഭൂമി നല്കുന്ന വിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സമൂഹത്തിന്റെ നന്മയാണു കണക്കിലെടുക്കേണ്ടതെന്നും വ്യക്തികള്‍ക്കു വസ്തുക്കളില്‍ പരമാധികാരമുണ്ടെന്ന സങ്കല്പം തള്ളിക്കളയണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. ചാക്രിക ലേഖനത്തിന്റെ ഇംഗ്ലീഷ് പ്രതി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക