India - 2024

മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി'യുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തു

പ്രവാചക ശബ്ദം 09-11-2020 - Monday

തിരുവനന്തപുരം: സാഹോദര്യവും സാമൂഹിക സൗഹൃദവും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി'യുടെ മലയാള പരിഭാഷ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി അല്‍മായ പ്രതിനിധി ജോൺ വിനേഷ്യസ് ഏറ്റുവാങ്ങി. കത്തോലിക്ക സഭയുടെ ഔദ്യോഗിക മുഖപത്രമായ ഒസ്സർവത്തൊരെ റൊമാനോയുടെ ഏഷ്യയിലെ പ്രസാധകരായ കാർമ്മൽ ഇന്റർനാഷ്ണൽ പബ്ലിഷിംഗ് ഹൗസാണ് പരിഭാഷ നടത്തിയിട്ടുള്ളത്. പ്രകാശന ചടങ്ങിൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ.സി.ഡി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് നെല്ലിക്കശ്ശേരി ഒ.സി.ഡി എന്നിവർ സന്നിഹിതരായിരുന്നു. എട്ട് അധ്യായങ്ങളും 287 കണ്ണികകളുമുള്ള ഈ ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം മാർപാപ്പ ഊട്ടിയുറപ്പിക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »