India - 2025
സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് ചെയര്‍പേഴ്സണ്‍
16-11-2020 - Monday
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍പേഴ്‌സണും ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടറുമായി പ്രശസ്ത വചന പ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ചിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രോവിന്‍സ് അംഗവുമായ സിസ്റ്റര്‍ ഫാര്‍മസിയില്‍ ഗവേഷണം നടത്തുന്നു. നിലവില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് ഓഫ് ഫാര്‍മസിയില്‍ അസി. പ്രഫസറായി ജോലി ചെയ്യുകയാണ്.