Charity

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് ശരീരം തളർന്നു പോയ ഈ കുടുംബനാഥനെയും കുടുംബത്തെയും നമുക്ക് സഹായിക്കാം.

സ്വന്തം ലേഖകൻ 03-08-2015 - Monday

കൊല്ലം രൂപതയിലെ കരിത്തുറ ഇടവകാംഗമായ സൈമൺ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു. തന്റെജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഭാര്യയേയും സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളേയും പരിപാലിച്ചു പോന്നിരുന്നു. ഏഴുമാസം മുൻപ് സൈമണിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ദുരന്തം ആ കുടുബത്തെ ആകെ തളർത്തിക്കളഞ്ഞു.

ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും താഴേയ്ക്ക് വീണ അദ്ദേഹത്തെ അതീവഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുപാടു ചികിൽസകൾ നടത്തി. ഇപ്പോഴും ആശുപത്രിയിൽത്തന്നെ കഴിയുന്ന അദ്ദേഹത്തിന്റെ ശരീരത്തിന്റെഅരഭാഗത്തുനിന്നും താഴേക്ക് തളർന്നുകിടക്കുകയാണ്. നിർധനരായ ഈ കുടുംബാംഗങ്ങൾ ഇന്ന് അവരുടെ നിത്യചിലവിനായും ചികിൽസക്കായും മറ്റുള്ളവരുടെ മുൻപിൽ കൈകൾ നീട്ടുകയാണ്.

സൈമണീന്റെ ഭാര്യ ജാക്വിലിൻ സദാ സമയവും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനായി ആശുപത്രിയിൽതന്നെ കഴിയുന്നതിനാൽ മക്കൾ രണ്ടുപേരും മറ്റുബന്ധുക്കളുടെ ഭവനങ്ങളിലാണ് താമസിക്കുന്നത്. ജീവിതം വഴിമുട്ടിനിക്കുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ സഹായിക്കുവാൻ താല്പര്യം ഉള്ളവർക്കായി സൈമണിന്റെ ഭാര്യ ജാക്വിലിന്റെ CONTACT DETAILS താഴെ കൊടുത്തിരിക്കുന്നു.

Name: Jaquline Simon

Mobile No: 00919744032997

Account No: 11430100380258

IFSC Code: FDRL0001143