News - 2024

കോവിഡ് 19: ഗുജറാത്തിൽ മുപ്പതു മണിക്കൂറിനിടെ മരണമടഞ്ഞത് ആറ് വൈദികർ

പ്രവാചക ശബ്ദം 19-04-2021 - Monday

അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിനിന്റെ രണ്ടാം ഘട്ടം രാജ്യമെമ്പാടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ ഗുജറാത്തിൽ മുപ്പതു മണിക്കൂറിനിടെ ആറ് വൈദികർ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഏപ്രിൽ 17നു ഗുജറാത്തിൽ മൊത്തം 97 പേരാണ് കൊറോണ വൈറസിനെ തുടര്‍ന്നു മരണമടഞ്ഞത്. ഇതില്‍ ആറോളം വൈദികരും ഉള്‍പ്പെടുകയായിരിന്നു. ഗുജറാത്തിലെ സഭയ്ക്ക് ഇത് വേദനയുടെ നിമിഷങ്ങളാണെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനും, എഴുത്തുകാരനുമായ ജസ്യൂട്ട് വൈദികൻ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.

മൂന്നു ജസ്യൂട്ട് സഭാംഗങ്ങളും സിഎംഐ സഭയില്‍ നിന്നും ഡിവൈൻ വേർഡ് സൊസൈറ്റിയില്‍ നിന്നുള്ള ഓരോ വൈദികർ വീതവും, ഒരു രൂപതാ വൈദികനും മരിച്ചവരിൽ ഉൾപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് നിരവധി വൈദികരും, സന്യസ്തരും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒരുവർഷത്തിനിടെ മരണമടഞ്ഞിട്ടുണ്ടെന്ന് ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. ജെസ്യൂട്ട് വൈദികനായിരുന്ന ഫാ. ഇർവിൻ ലസറാഡോ വഡോദരയിലെ പ്രീമിയം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 2013 മുതൽ അദ്ദേഹം കാൻസർ ബാധിതനായിരുന്നു.

ഗുജറാത്ത് പ്രൊവിൻസ് അംഗമായിരുന്ന ഫാ. യേശുദാസ് അർപുതം എന്ന വൈദികൻ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽവെച്ചാണ് മരണപ്പെട്ടത്. ഈസ്റ്റർ ആഘോഷങ്ങൾക്കായി അദ്ദേഹം നാട്ടിലേക്ക് പോയതായിരുന്നു. ബറോഡ രൂപതാ വൈദികനായ ഫാ. പോൾ രാജ് നെപ്പോളിയൻ, ഫാ. രായപ്പൻ, ഫാ. ജെറി സെക്യൂറ എസ്‌ജെ, ഫാ. ജോൺ ഫിഷർ പൈനാടത്ത് എന്നിവരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ മറ്റ് വൈദികര്‍. ഇതില്‍ ഫാ. ജെറി സെക്യൂറ എസ്‌ജെ ജെസ്യൂട്ട് കമ്മ്യൂണിറ്റി സുപ്പീരിയറും അഹമ്മദാബാദിലെ സെന്റ് ഇഗ്നേഷ്യസ് ലയോള പള്ളിയിലെ ഇടവക വൈദികനുമായിരിന്നു. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹം കോവിഡ് ബാധിതനായി മരണപ്പെട്ടത്.

✝✝✝ വന്ദ്യ വൈദികരുടെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ✝✝✝ ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »