Purgatory to Heaven. - June 2024

ശുദ്ധീകരണാത്മാക്കളെ പറ്റി വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ ചിന്ത

സ്വന്തം ലേഖകന്‍ 17-06-2021 - Thursday

“ആദ്യം അവിടുന്നു നമ്മെ സ്നേഹിച്ചു. അതിനാല്‍ നാമും അവിടുത്തെ സ്നേഹിക്കുന്നു” (1 യോഹന്നാന്‍ 4:19).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-17

ദൈവീക സ്നേഹത്തിന്റെ അഗ്നിയില്‍ ജ്വലിക്കുന്നവര്‍ അഹങ്കാരമില്ലാത്തവരും പാപത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നവരുമായിരിക്കും. ഈ സ്നേഹാഗ്നിചൂളയിലായിരിക്കുന്നവര്‍ അവിടുത്തെ കൊടിലുകള്‍, ലോഹ ചട്ടികള്‍ തുടങ്ങിയ മര്‍ദ്ധനോപകരണങ്ങള്‍ വേദനിപ്പിക്കുന്നില്ല".

(വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ കഷ്ട്ടതകള്‍ ആത്മാക്കളെ വേദനിപ്പിക്കുന്നില്ല. കാരണം അവര്‍ ജ്വലിക്കുന്നത് ദൈവ സ്നേഹാഗ്നിയിലാണ്. എന്നാല്‍ ദൈവത്തെ മുഖാമുഖം ദര്‍ശിക്കാനുള്ള കാത്തിരിപ്പാണ് അവരെ വേദനിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തെ ഉരുക്കി വാര്‍ക്കുവാന്‍ ദൈവത്തിന്റെ സ്നേഹാഗ്നിചൂളയില്‍ നമ്മുക്ക് ലഭിക്കുന്ന സഹനങ്ങളായ കൊടിലുകളും ലോഹചട്ടികളും നമ്മുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി കാഴ്ച വെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »