Youth Zone - 2025

തമിഴ് മക്കളിലേക്ക് ജീവന്റെ വചനം പകര്‍ന്നു കൊടുക്കുവാന്‍ സഹായിക്കാമോ?

ജോയിച്ചൻ പൂവത്തിങ്കൽ 21-11-2021 - Sunday

ലോകരക്ഷകനായ യേശു ക്രിസ്തുവിനെ ഇനിയും അറിയാത്ത കോടിക്കണക്കിന് സഹോദരങ്ങളിലേക്ക് അവിടുത്തെ പങ്കുവെയ്ക്കുന്ന അനേകം ശുശ്രൂഷകള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ഇത്തരത്തില്‍ അനേകം സഹോദരങ്ങളിലേക്ക് യേശുവിനെ പകര്‍ന്നു നല്‍കിയ ഒരു കൂട്ടായ്മയാണ് ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രി. യേശുക്രിസ്തുവെന്ന ജീവിക്കുന്ന സത്യത്തെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന ആയിരങ്ങളിലേക്ക് എത്തിക്കുവാന്‍ ഈ ശുശ്രൂഷയ്ക്കു ഇതുവരെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം എണ്ണായിരത്തോളം 'പുതിയ നിയമം' മിനിസ്ട്രി എത്തിച്ചു നല്‍കിയിരിന്നു. വരും നാളുകളില്‍ ജീവിക്കുന്ന ദൈവത്തിന്റെ വചനം കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ പ്രാര്‍ത്ഥനയും ത്യാഗവുമായി തയാറെടുക്കുകയാണ് മിനിസ്ട്രിയിലെ അംഗങ്ങള്‍. ഇതിനായി ജീവന്റെ വചനം പകരുവാന്‍ സാമ്പത്തികമായി സഹായം തേടുകയാണ് കൂട്ടായ്മ.

ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രിയുടെ ശുശ്രൂഷയില്‍ ഭാഗഭാക്കാക്കുവാന്‍ നിങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുകയാണ്. പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ തമിഴ് കത്തോലിക്കാ സമ്പൂര്‍ണ്ണ ബൈബിൾ വാങ്ങിച്ച് തന്നുകൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ദൈവത്തിന്റെ വചനമാകുന്ന വിത്ത് വിതയ്ക്കാൻ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നു കഴിയുന്ന തുക പങ്കുവെയ്ക്കുമ്പോള്‍ ജീവിക്കുന്ന നമ്മുടെ ദൈവത്തെ അനേകരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ അത് കാരണമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

യേശുവിനെ അറിയാതെ ജീവിക്കുന്ന മക്കൾക്ക് സമ്മാനിക്കുന്നതിന് ആവശ്യമായ തമിഴ് സമ്പൂര്‍ണ്ണ ബൈബിളുകള്‍ മുരിങ്ങൂര്‍ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ നിന്നാണ് മിനിസ്ട്രിക്ക് ലഭിക്കുന്നത്. ഒരു തമിഴ് സമ്പൂര്‍ണ്ണ ബൈബിളിനു ₹178.50 രൂപയാണ് ചെലവ് വരിക. പരിശുദ്ധാത്മാവ് ഈ സുവിശേഷവേലയിൽ പങ്കാളിയാകാൻ താങ്കളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിന്റെ(മുരിങ്ങൂർ) താഴെ കാണുന്ന അക്കൗണ്ടിൽ തുക നിക്ഷേപിക്കുക. ശേഷം മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്ന ബ്രദർ പീറ്ററിനെ +91 75 11 10 83 99 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ, ആ തുകയ്ക്കുളള തമിഴ് സമ്പൂര്‍ണ്ണ ബൈബിൾ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ നിന്നും മിനിസ്ട്രിക്ക് ലഭിക്കും.

ഒരു കാര്യം ആവര്‍ത്തിക്കട്ടെ, 'ദൈവാത്മാവ് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെങ്കില്‍ മാത്രം ഈ മഹത്തായ ശുശ്രൂഷയിലേക്ക് തുക നല്‍കുക. ആ തുകയ്ക്കുള്ള വിശുദ്ധ ഗ്രന്ഥം യേശുവിനെ അറിയാത്ത അനേകം മക്കളിലേക്ക് എത്തും. ഇതിനായി നിങ്ങള്‍ മാറ്റിവെക്കുന്ന ഓരോ ചില്ലികാശും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വലിയ നിക്ഷേപമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" എന്ന കര്‍ത്താവിന്റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ഈ മഹത്തായ സുവിശേഷവത്ക്കരണ ശുശ്രൂഷയില്‍ ഭാഗഭാക്കാകുവാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.

Account Details ‍ ‍

Name: ‍ Divine Printers & Publishers

Bank: ‍ South Indian Bank

Account Number: ‍ 033 108 1000 000 001

Branch: ‍ Angamaly

IFSC Code: SIBL0000331

പണം അയക്കുന്നവര്‍ ദയവായി +917511108399 (പീറ്റര്‍) ഈ നമ്പറില്‍ വിളിച്ച് അറിയിക്കണമേയെന്നും ശുശ്രൂഷയുടെ വിജയത്തിനായി പ്രാര്‍ത്ഥനകളില്‍ പ്രത്യേകം ഓര്‍ക്കണമെയെന്നും അപേക്ഷിക്കുകയാണ്.


Related Articles »