Youth Zone

ലോകത്ത് ഏറ്റവും സ്വാധീനമുള്ള ബി.ബി.സി വാര്‍ഷിക പട്ടികയില്‍ മ്യാന്‍മറിലെ കത്തോലിക്ക സന്യാസിനിയും

പ്രവാചകശബ്ദം 09-12-2021 - Thursday

ലണ്ടന്‍: ആഗോള തലത്തില്‍ ശ്രദ്ധ നേടിയ പ്രമുഖരില്‍ നിന്നും ബി.ബി.സി തിരഞ്ഞെടുത്ത ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുകയും, പ്രചോദനം നല്‍കുകയും ചെയ്ത 100 വനിതകളുടെ പട്ടികയില്‍ മ്യാന്മറില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചുകാരിയായ കത്തോലിക്ക കന്യാസ്ത്രീയും. ജനാധിപത്യ പ്രക്ഷോഭമിരമ്പുന്ന മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തിലെ മൈറ്റ്കിന തെരുവില്‍ തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാര്‍ക്കും പോലീസിനും മുന്നില്‍ മുട്ട് കുത്തി നിന്ന് നിര്‍ഭയം ജനങ്ങള്‍ക്ക് വേണ്ടി യാചിച്ചുകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച സിസ്റ്റര്‍ ആന്‍ റോസാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്.

കൈകള്‍ വിരിച്ച് മുട്ടുകുത്തി നിന്ന് പട്ടാളക്കാരോട്‌ അപേക്ഷിക്കുന്ന സിസ്റ്റര്‍ ആന്‍ റോസിന്റെ ഫോട്ടോകളും വീഡിയോയും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പൊതുജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സിസ്റ്റര്‍ ആന്‍ റോസ് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അവര്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി സേവനത്തിന്റെ പാതയിലാണെന്നും മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുവാനും സിസ്റ്റര്‍ ഉണ്ടായിരുന്നുവെന്നും സന്യാസിനിയെ കുറിച്ചുള്ള കുറിച്ചുള്ള ബി.ബി.സി യുടെ വിവരണത്തില്‍ പറയുന്നു. “നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. ഇവരെ വെറുതേ വിടൂ” എന്നാണ് സിസ്റ്റര്‍ ആന്‍ റോസ് അന്ന് പട്ടാളക്കാരോട്‌ അപേക്ഷിച്ചത്. ഹൃദയഭേദകമായ ഈ ദൃശ്യം പിന്നീട് തരംഗമായി മാറി.

ബ്രിട്ടനില്‍ നിന്നുള്ള ലോക പ്രശസ്ത ബ്രോഡ്കാസ്റ്റിംഗ് ശ്രംഖലയായ ബി.ബി.സി ഓരോ വര്‍ഷവും ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന 100 വനിതകളുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നവരില്‍ പകുതി പേരും അഫ്ഘാനിസ്ഥാനില്‍ നിന്നുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‌സായി, സമോവയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഫിയാമെ നവോമി മാതാഫാ, വാക്സിന്‍ കോണ്‍ഫിഡന്‍സ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അമേരിക്കക്കാരി ഹെയിദി ജെ ലാര്‍സണ്‍ തുടങ്ങിയവരും സിസ്റ്റര്‍ ആന്‍ റോസിന് പുറമേ ബി.ബി.സിയുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »