News - 2025

അമേരിക്കയില്‍ കത്തോലിക്ക ദേവാലയത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം

പ്രവാചകശബ്ദം 30-06-2022 - Thursday

വാഷിംഗ്ടണ്‍ ഡി‌.സി: വാഷിംഗ്ടണിലെ ബെല്ലേവുവിലുളള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 1973ലെ റോ വെസ് വേഡ് കേസിലെ വിധി വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഗര്‍ഭഛിദ്ര അനുകൂലികൾ ക്രൈസ്തവ ദേവാലയങ്ങളെയും, പ്രോലൈഫ് ക്ലിനിക്കുകളെയും ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ ആരംഭിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ സെന്റ് ലൂയിസി ദേവാലയത്തിന് പുറത്ത് ചില്ലുകൊണ്ട് നിർമ്മിച്ച വാതിൽ അക്രമി തല്ലി തകർക്കാൻ ശ്രമിയ്ക്കുകായിരിന്നു. ഈ സമയത്ത് നിത്യാരാധന ചാപ്പലിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. അവർ അക്രമിയുടെ അടുത്തേക്ക് വന്നപ്പോൾ അസഭ്യം പറഞ്ഞു. ഉടനെ തന്നെ ആ സ്ത്രീ ചാപ്പലിലേക്ക് തിരികെ ഓടിപ്പോവുകയും ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ഫാ. ഗാരി സെൻഡറിനെ വിവരം അറിയിക്കുകയും ചെയ്തു. ദേവാലയത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

ദേവാലയം ആക്രമിക്കാൻ എത്തിയ വ്യക്തി കറുത്ത മഷി കൊണ്ട് പുറത്തെ ചുമരിൽ നിരവധി അസഭ്യ വാചകങ്ങളും എഴുതിയിരുന്നു. കൂടാതെ കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു രൂപത്തിന് നേരെയും അയാൾ ആക്രമണം നടത്തി. ഏകദേശം 10,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായാണ് ഫാ. ഗാരി കണക്കുകൂട്ടുന്നത്. സംഭവത്തിന് പിന്നിലെ അക്രമിയെന്ന് സംശയിക്കുന്ന 31 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അയാളുടെ പേര് അടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയ്ക്കുശേഷം ആക്രമണം നടന്ന സ്ഥലം ഫാ. ഗാരി സെൻഡർ വെഞ്ചരിച്ചു. കൂടാതെ അക്രമിക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തു. കല്ല് ഉപയോഗിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്നും, എന്നാൽ ക്രിസ്തുവാണ് തങ്ങളുടെ കല്ലെന്നും ഫാ. ഗാരി പറഞ്ഞു. നേരത്തെ ചിന്തിച്ചിരുന്നതു പോലെ തങ്ങൾ സുരക്ഷിതരല്ലെന്നും, കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗര്‍ഭഛിദ്ര അനുകൂലികള്‍ വരുംനാളുകളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണി ശക്തമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »