News

സമഗ്ര തിരുസഭ പ്രബോധനങ്ങളുമായി വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയുടെ 34ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ

പ്രവാചകശബ്ദം 19-08-2022 - Friday

കത്തോലിക്ക വിശ്വാസ ജീവിതത്തിലെ വിവിധങ്ങളായ സംശയങ്ങൾക്കുള്ള ഉത്തരവും സമഗ്ര തിരുസഭ പ്രബോധനങ്ങളുമായി വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കും ഒരുപോലെ സഹായകരമായ 'രണ്ടാം വത്തിക്കാൻ കൗൺസില്‍' പഠനപരമ്പരയുടെ 34ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ആഗസ്റ്റ് 20 ) നടക്കും. പതിവുപോലെ പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പ്രവാചകശബ്ദം ഒരുക്കുന്ന ക്ലാസ് Zoom-ല്‍ നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്.

അൽമായർക്ക് ഹയരാർക്കിയോട് ഏത് തരത്തിലുള്ള ബന്ധമാണുള്ളത്? അൽമായർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ എങ്ങനെ ഹയരാർക്കിയെ അറിയിക്കാം? അൽമായരുടെ അവകാശവും കടമകളും എന്തൊക്കെയാണ്? അൽമായരും അജപാലകരും തമ്മിലുള്ള സമ്പർക്കം ഏത് തരത്തിലുള്ളത് ആയിരിക്കണം? അൽമായരുടെ രാജകീയ ദൗത്യമെന്താണ്? എന്താണ് 'രാജകീയം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനും പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക