India - 2024

മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനു വഴിയൊരുക്കണം: വത്തിക്കാൻ ന്യൂൺഷോ ഗോവ ഗവര്‍ണ്ണറോട്

പ്രവാചകശബ്ദം 03-12-2022 - Saturday

പനാജി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു വഴിയൊരുക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ ന്യൂൺഷോ ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലിയും ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ് നേരി ഫെറാവോയും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുമായി നടത്തിയ ചർച്ചയിൽ അഭ്യർത്ഥിച്ചു. മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കർദ്ദിനാളും വത്തിക്കാൻ സ്ഥാനപതിയും നന്ദി അറിയിച്ചതായി ഗവർണർ പറഞ്ഞു.

കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാരുമായി ഗോവ രാജ്ഭവനിൽ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിൽ പൊതുവായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു വെന്ന് ഗോവ രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗോവ ഗവർണറുടെ ആത്മാർഥമായ താത്പര്യത്തിനും ഊഷ്മളബന്ധത്തിനും നുൺഷ്യോയും കർദിനാളും സന്തോഷവും നന്ദിയും അറിയിച്ചതായും പത്രക്കുറിപ്പ് വിശദീകരിച്ചു. തികച്ചും സൗഹാർദപരമായ കൂടിക്കാഴ്ച വളരെ ഊഷ്മളമായിരുന്നുവെന്ന് മെത്രാപ്പോലീത്തമാർ അറിയിച്ചു. പ്രത്യേകം ഫ്രെയിം ചെയ്ത മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെത്തി പ്രധാനമന്ത്രി മോദി സന്ദർശിച്ചതിന്റെ ഫോട്ടോയും വത്തിക്കാൻ ന്യൂൺഷോക്കും കർദ്ദിനാളിനും ഗവർണർ ശ്രീധരൻപിള്ള സമ്മാനിച്ചു.


Related Articles »