Youth Zone

തെരഞ്ഞെടുപ്പില്‍ മിന്നും ജയം: നൈജീരിയയിലെ ബെന്യു സംസ്ഥാന ഗവര്‍ണറായി കത്തോലിക്ക വൈദികന്‍

പ്രവാചകശബ്ദം 21-03-2023 - Tuesday

ബെന്യു : നൈജീരിയയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് നടന്ന സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തോലിക്ക വൈദികന് മിന്നും വിജയം. നൈജീരിയയുടെ ‘അപ്പകുട്ട’ എന്നറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഓള്‍ പ്രോഗ്രസ്സീവ് കോണ്‍ഗ്രസ്സ് (എ.പി.സി) പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫാ. ഹയാസിന്ത് ആലിയയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയും പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി.ഡി.പി) സ്ഥാനാര്‍ത്ഥിയുമായ ടൈറ്റസ് ഉബായെ രണ്ടരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഫാ. ആലിയ പരാജയപ്പെടുത്തിയത്. ഫാ. ആലിയ 4,73,933 വോട്ടുകള്‍ നേടിയപ്പോള്‍, ഉബാക്ക് ലഭിച്ചത് 2,23,913 വോട്ടുകളാണ്. ഇന്നലെ തിങ്കളാഴ്ചയാണ് ഇന്‍ഡിപെന്‍ഡന്‍ഡ് നാഷണല്‍ ഇലക്ടറല്‍ കമ്മീഷന്‍ ഫാ. ആലിയയെ വിജയിയായി പ്രഖ്യാപിച്ചത്.

ഒരുപക്ഷേ സംസ്ഥാനത്തെ നയിക്കുവാന്‍ ഏറ്റവും യോഗ്യനായവന്‍ താനായിരിക്കുകയില്ലായെന്നും എന്നാല്‍ തന്നെ ഇതിനായി തിരഞ്ഞെടുത്ത ദൈവം, തന്നെ യോഗ്യനാക്കിക്കൊള്ളുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ഫാ. ആലിയ പറഞ്ഞു. വികലമായ സര്‍ക്കാര്‍ നയങ്ങളും, കൃഷിക്കാരുടെ മേല്‍ സായുധധാരികളായ ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തുന്ന ആക്രമണങ്ങളും കാരണം ‘രാജ്യത്തിന്റെ ഭക്ഷണ കൊട്ട’ എന്ന പേരില്‍ അറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ കീര്‍ത്തി കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫാ. ആലിയായുടെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധ നേടിയിരുന്നു.

1966 മെയ് 14-ന് ബെന്യു സംസ്ഥാനത്തിലെ വണ്ടെയിക്യാ പ്രാദേശിക ഗവണ്‍മെന്റ് ഏരിയയിലെ എംബാഡെഡെയില്‍ ജനിച്ച ആലിയ സെന്റ്‌ ഫ്രാന്‍സിസ് പ്രൈമറി സ്കൂളിലൂടെയാണ് തന്റെ വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത്. സെന്റ്‌ ജയിംസ് മൈനര്‍ സെമിനാരിയിലും, സെന്റ്‌ അഗസ്റ്റിന്‍ മേജര്‍ സെമിനാരിയിലുമായി പഠനം മുന്നോട്ട് കൊണ്ടുപോയ അദ്ദേഹം, അമേരിക്കയിലെ ഫോര്‍ഡാം സര്‍വ്വകലാശാലയില്‍ നിന്നും റിലീജിയസ് എജ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദവും, പിറ്റ്സ്ബര്‍ഗിലെ ഡ്യൂക്കെസ്നെ സര്‍വ്വകലാശാലയില്‍ നിന്നും ബയോമെഡിക്കല്‍ എത്തിക്സിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ഫ്ലോറിഡയിലെ ലൌഡര്‍ഡെയില്‍ലേക്ക്സ് നോര്‍ത്ത് ക്യാമ്പസിലെ കത്തോലിക്ക ഹെല്‍ത്ത് സര്‍വീസസിന്റെ പാസ്റ്ററല്‍ സേവനങ്ങളുടെ ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം നൈജീരിയയിലെ ഗ്ബോകൊയിലെ സെന്റ്‌ ജോണ്‍സ് ഇടവകയുടെ വികാരിയായും, മാക്രുഡിയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തിന്റെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായും, കോടി-യോഗ് ഇടവക വികാരിയായും, ന്യൂയോര്‍ക്കിലെ അസ്റ്റൊറിയയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലെ വികാരിയായും, റിച്ച്മോണ്ട് ഹില്ലിലെ ഔര്‍ ലേഡി ഓഫ് സെനക്കിള്‍ ഇടവകയിലെ വികാരിയായും, അനുമിലെ സെന്റ്‌ തോമസ്‌, ആദി എറ്റില്ലോയിലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകകളിലെ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഓഫ് കത്തോലിക്കാ ചാപ്ലൈന്‍സ് അംഗം കൂടിയാണ് ഫാ. ആലിയ.

Tag: Catholic priest Hyacinth Alia wins Benue State governorship election, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »